Wednesday, January 28, 2009

മുളക് അച്ചാര്‍മാര്‍ക്കറ്റില്‍ ചുവന്നു തുടുത്തിരിക്കുന്ന ഈ മുളകുകളെ കണ്ടപ്പോള്‍ വല്ലാത്ത സ്നേഹം തോന്നി.

എന്താ ഇവന്റെ ഒരു ലുക്ക്. എന്നാ കുറച്ച് വങ്ങിയേക്കാം എന്നു കരുതി. ഒരു കിലോ വാങ്ങിച്ചു.

ഇവിടെ നല്ല തണുപ്പാണ്. പിന്നെ വലിയ എരിവൊന്നും ഇവനില്ല. മിര്‍ച്ച് പക്കോട (മുളക് ബജിയുടെ ഹിന്ദി പതിപ്പ്) ഞാന്‍ ഉണ്ടാക്കാറുണ്ട്. പക്ഷേ ഒരു കിലോ വാങ്ങിപ്പോയില്ലേ. അത് മൊത്തം പക്കോട ആക്കിയാല്‍ പറ്റത്തില്ലല്ലോ.

വേറെ ഏതു രൂപത്തില്‍ ഇവനെ എങ്ങനെ അകത്താക്കാം എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് എന്റെ ഒരു ഹിന്ദിക്കാരി കൂട്ടുകാരി വീട്ടില്‍ വന്നത്. മുന്‍പ് എന്റെ കൂടെ ഓഫീസില്‍ ഉണ്ടായിരുന്നതാണ് കക്ഷി. ഇടക്കൊക്കെ വിസിറ്റ് പതിവാണ്.

അവളോട് ഞാന്‍ ഈ മുളകുസുന്ദരന്റെ കാര്യം പറഞ്ഞു. അവളാണ് ഇവനെ അച്ചാറാക്കി അല്‍പാല്‍പം അകത്താക്കൂ എന്ന് ഉപദേശിച്ചത്.

അവള്‍ പറഞ്ഞതുപോലെ ഞാന്‍ മുളക് അച്ചാര്‍ ഉണ്ടാക്കി നോക്കി. എനിക്ക് ഒത്തിരി ഇഷ്ടമായി. എന്നാല്‍ കുറച്ച് ബ്ലോഗിലൂടെ നിങ്ങള്‍ക്കും തരാം എന്നു കരുതി.

മിര്‍ച്ച് പക്കോട ഉണ്ടാക്കിയിട്ട് ബാക്കി വന്ന മുളകാണ് കേട്ടോ.

ഇതാ ഉണ്ടാക്കുന്ന വിധം:

മുളക് കഴുകി തുണികൊണ്ട് തുടച്ചെടുത്തത് : 1/2 കിലോ
പെരുംജീരകം : 2 ടീ സ്പൂണ്‍
ഉലുവ : 1ടീ സ്പൂണ്‍
മല്ലിപ്പൊടി : 1 1/2 ടീ സ്പൂണ്‍
മുളക് പൊടി : 2 1/2 ടീ സ്പൂണ്‍
മഞ്ഞള്‍പ്പൊടി : 3/4 ടീ സ്പൂണ്‍
എണ്ണ : 2 ടേബിള്‍ സ്പൂണ്‍
പുളി : 1 ഇടത്തരം നെല്ലിക്ക വലിപ്പത്തില്‍
ആംചൂര്‍ (മാങ്ങാപ്പൊടി) : 2 ടീ സ്പൂണ്‍
(പായ്ക്കറ്റില്‍ വാങ്ങാന്‍ കിട്ടും)
ഉപ്പ് : ആവശ്യത്തിന്


പെരുംജീരകവും ഉലുവയും ചതച്ചു വയ്ക്കുക. പൊടിഞ്ഞു പോകരുത്. മുളക് അറ്റം രണ്ടായി പിളര്‍ന്ന് വയ്ക്കുക.

ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി പെരുംജീരകം ഉലുവ എന്നിവ വഴറ്റുക. പച്ച മണം മാറിയാല്‍ മല്ലിപ്പൊടി, മുളക് പൊടി, മഞ്ഞള്‍പ്പൊടി, ആംചൂര്‍ എന്നിവ ചേര്‍ത്ത് ചൂടാക്കുക. ഇതിലേക്ക് പുളിപിഴിഞ്ഞതും കുറച്ച് വെള്ളവും ഉപ്പും ചേര്‍ത്ത് നന്നായി തിളപ്പിക്കുക. ഇതില്‍ മുളക് ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. മുളക് വെന്തു കുഴയാതെ ശ്രദ്ധിക്കണം.

അന്നു തന്നെ ഉപയോഗിക്കുന്നതിനേക്കാള്‍ നല്ലത് ഒന്നോ രണ്ടോ ദിവസം കഴിഞ്ഞ് ഉപയോഗിക്കുന്നതാണ്. രണ്ടാഴ്ച കേടുകൂടാതെ ഇരിക്കും. ചോറിന്റെ കൂടെയോ ചപ്പാത്തിയുടെ കൂടെയോ കഴിക്കാം.

22 comments:

പാറുക്കുട്ടി said...

ഒന്ന് പരീക്ഷിച്ചു നോക്കൂ

കുമാരന്‍ said...

കണ്ടിട്ട് കൊതിയാവുന്നു..

...പകല്‍കിനാവന്‍...daYdreamEr... said...

തൊട്ടു കൂട്ടാന്‍ അച്ചാര്‍ റെഡി .... കൊള്ളാം... മുളക് കീറിയിട്ടാല്‍ ശരിയാകുമോ?

മേരിക്കുട്ടി(Marykutty) said...

ആഹാ...ഞാന്‍ ഇവിടെ ഫാബ്ഇന്ത്യയില്‍ നിന്നു പച്ചമുളക് അച്ചാര്‍ വാങ്ങി... അത് വീട്ടില്‍ ആകെ ഹിറ്റ് ആയി..ഇനി ഇതു നോക്കാം :))

mayilppeeli said...

ഈ മുളക്‌ ഞാനും മാര്‍ക്കറ്റില്‍ കാണാറുണ്ട്‌, അച്ചാറിടുന്നതെങ്ങനെയെന്നറിയാത്തതുകൊണ്ട്‌ വാങ്ങാറില്ലായിരുന്നു....ഇനിയൊന്നു പരീക്ഷിച്ചു നോക്കണം....

sreeNu Guy said...

കൊതി

നിസ്സാറിക്ക said...

നല്ല എരിവുള്ളതാണെങ്കിലൊന്നു വെച്ചു നോക്കാം...ഇപ്പോളാണെങ്കിലിഷ്ടം പോലെ സമയവുമുണ്ട്...

Typist | എഴുത്തുകാരി said...

കണ്ടിട്ടു കൊതിയാവുന്നു. പക്ഷേ എരിഞ്ഞിട്ടു കഴിക്കാന്‍ പറ്റ്വൊ?

ശ്രീ said...

എരിവു കുറവായതു കൊണ്ട് കുഴപ്പമില്ല. കണ്ടിട്ട് കൊതി തോന്നുന്നുണ്ട്

പാറുക്കുട്ടി said...

കുമാരന്‍
പകല്‍കിനാവന്‍
മേരിക്കുട്ടി
മയില്‍പ്പീലി
ശ്രീനു
നിസ്സാറിക്ക
എഴുത്തുകാരി
ശ്രീ

എല്ലാവര്‍ക്കും ബ്ലോഗ് സന്ദര്‍ശിച്ചതിനും അഭിപ്രായം പറഞതിനും നന്ദി. ഈ മുളകിന് വലിയ എരിവൊന്നും ഇല്ല. ഒരു കൂട്ടുകാരി പറഞ്ഞത് അനുസരിച്ച് ഉണ്ടാക്കിയതാണ്. പകല്‍കിനാവന്‍, മുളക് അറ്റം മാത്രം കീറിയിട്ടാണ് ഉണ്ടാക്കിയത്. മസാല ഉള്ളില്‍ നിറച്ച് വെയിലത്തു വച്ച് ഉണക്കിയും ഇത് തയ്യാറാക്കാം.

konchals said...

കൊതിയാവ്ണു..
പിന്നെ, മുളകിന്റെ ഉള്ളില്‍ നിറക്കുന്നതു എങ്ങിനെ ആണെന്നുകൂടെ ഒന്നു പറഞ്ഞു തരാമോ?

lakshmy said...

കണ്ടിട്ട് സുന്ദരൻ. പരീക്ഷിച്ചു നോക്കട്ടെ

പാറുക്കുട്ടി said...

Konchals
Lakshmy) : നന്ദി.

കാസിം തങ്ങള്‍ said...

മുളക് അച്ചാര്‍ കൊള്ളാം. മിര്‍ച്ചി പക്കോട ഉണ്ടാക്കുന്ന വിധം കൂടി വിശദീകരിച്ചാല്‍ വല്ലപ്പോഴൊക്കെ പലഹാരമായി പരീക്ഷിക്കാമല്ലോ.

കുറുപ്പിന്‍റെ കണക്കു പുസ്തകം said...

പാറു ചേച്ചി ഒത്തിരി നന്ദി. ഞാനും ഒന്നു പരീക്ഷിക്കാന്‍ തീരുമാനിച്ചു. ഞങ്ങള്ക്ക് ബാച്ചിലര്‍ പിള്ളേര്‍ക്ക് പ്രയോജനം ഉള്ളതാണ്. ഒത്തിരി നന്ദി.

ശ്രീഇടമൺ said...

ഹായീ...കൊതിയാവണൂ...
എരിയുവോ ആവോ...!!!!1

സായന്തനം said...

ഹോ..ഫോട്ടോ കാണിച്ച്‌ കൊതിപ്പിച്ചു കളഞ്ഞല്ലോ ചേച്ചീ..

jayanEvoor said...

നാവില്‍ വെള്ളമൂറുന്നു...!

വീട്ടില്‍ ഒന്നു ട്രൈ ചെയ്യാം!

http://jayandamodaran.blogspot.com

പാറുക്കുട്ടി said...

കാസിം തങ്ങള്‍
കുറുപ്പിന്‍റെ കണക്കു പുസ്തകം
ശ്രീഇടമൺ
സായന്തനം
jayanEvoor


എല്ലാവര്‍ക്കും നന്ദി.

വിജയലക്ഷ്മി said...

Achhaar kaanumbol kollaam .vaayil kappalodikkaam..onnupayatti nokkatte..ennittu parayaam..

Bindhu Unny said...

ആഷയുടെ മുളകച്ചാര്‍ പരീക്ഷിക്കാനിരിക്കുവാരുന്നു. കുറച്ച് ഈ രീതീലും ഉണ്ടാക്കി നോക്കാം. :-)

Hana Fathwima Merlin said...

good paaroo