ഓം ഗം ഗണപതയേ നമ:
നാളെ ഗണേശ ചതുര്‍ഥി. ഒരു ഗണേശ സ്തുതി ആയിക്കോട്ടെ.

ഗണപതി ഭഗവാനേ ശരണം
ഗജമുഖ ഭഗവാനേ ശരണം
വിഘ്നങ്ങളകറ്റി നീ കാത്തിടേണമേ
വിഘ്നേശ്വരാ ദേവാ വിനായകനേ
മംഗള മൂര്‍ത്തിയാകും നിന്‍ പാദാരവിന്ദങ്ങള്‍
മനസ്സില്‍ ധ്യാനിച്ചു കുമ്പിടുന്നേന്‍
പാപങ്ങളൊക്കെയും മാറ്റുകെന്‍ നാഥാ
പാലും പഴങ്ങളും നേദിച്ചിടാം ഞാന്‍
ആദിമൂലപ്പൊരുളാകും നിന്നെ ഞാന്‍
ആരതി ചെയ്തു വണങ്ങിടുന്നു നിത്യം
സങ്കടമോചനനേ, ശ്രീ പാര്‍വ്വതി നന്ദനനേ
സകലവിഘ്നങ്ങളും തീര്‍ക്കുന്ന നീ മംഗളമൂര്‍ത്തിയല്ലോ
സതതം ചൊരിയുക നിന്‍ ദയാകടാക്ഷം ദേവാ
സകല ദുരിതവിനാശകനേ ശ്രീ ഗണപതി ദേവാ
ഗണപതി ഭഗവാനേ ശരണം
ഗജമുഖ ഭഗവനേ ശരണം.
12 comments:
നാളെ ഗണേശ ചതുര്‍ഥി. ഈ ഗണേശസ്തുതി പഴവങ്ങാടി ഗണപതിക്ക് സമര്‍പ്പിക്കുന്നു.
ഗണപതി ഭഗവാനേ ശരണം.
നന്നായി ചേച്ചീ...
---
പഴവങ്ങാടിയില്‍ വാഴും ദേവാ ഗജമുഖ ഭഗവാനേ
ദര്‍ശനപുണ്യം നല്‍കീ ഞങ്ങള്‍ക്കഭയം നല്‍കണമേ…
അവിലും മലരും പഴവും നിന്‍ തിരു നടയില്‍ നേദിയ്ക്കാം
ഓം ശിവ നന്ദനാ ഉണ്ണി ഗണേശാ ഗണപതി ഭഗവാനേ… (പഴവങ്ങാടിയില്‍)
വിഘ്നേശ്വരനേ വിശ്വവിരാജിത ഗണപതി ഭഗവാനേ
നിന്‍ തിരു നാമം ചൊല്ലീ ദിനവും നിന്നെ പൂജിയ്ക്കാം…
പാലമൃതേകാം പാല്‍പ്പായസവും പതിവായ് നേദിയ്ക്കാം
ഓം ഗണനായക പാര്‍വ്വതിപുത്രാ ഗണപതി ഭഗവാനേ… (പഴവങ്ങാടിയില്‍)
നിന്‍ ചേവടിയില്‍ തേങ്ങയുടയ്ക്കാം പൂജകള്‍ ചെയ്തീടാം
വിഘ്നമകറ്റീ മോക്ഷം നല്‍കുക ചുണ്ടെലി വാഹനനേ…
ആശ്രിതവത്സലാ പ്രണവ സ്വരൂപാ പരമേശ്വരസുതനേ
ഓംകാരാത്മക കോമളരൂപാ ഗണപതി ഭഗവാനേ…(പഴവങ്ങാടിയില്‍)
---
ഗണേശസ്തുതി വളരെ നന്നായിരിക്കുന്നു. ആശംസകള്‍.
ആദ്യമായാണ് ഈ ഇടത്തില്‍.
ഗണപതി സ്തുതി തന്നെ വായിക്കാന്‍ പറ്റിയതും ഭാഗ്യം, നന്ദി.
വരികള്‍ നന്നായിരിക്കുന്നു
best wishes
ഗണപതി പപ്പാമോറിയാ എന്നോ മറ്റോ ചെറുപ്പത്തിൽ പാടിയതോർമ്മ വന്നു
എല്ലാം ഗണപതിയുടെ ഒരുകളിയേ
വിഘ്നങ്ങളെല്ലാം മാറ്റുന്ന ഗണപതി ഭഗവാനാണല്ലോ ഈ തുളസിക്കതിര്‍ സമര്‍പ്പിച്ചിരിക്കുന്നത്..നന്നായിട്ടുണ്ട്..
Nannayi
vannappol thanne kandathu Ganesha sthuthi. nalla soochana....nannaayirikkunnu
എല്ലാവര്‍ക്കും നന്ദി.
ഉണ്ണീ ഗണപതി തമ്പുരാനേ
ഒന്നുണ്ട് നിന്നോട് ചോദിക്കുന്നു
പൊന്നല്ല പണമല്ല രത്നമല്ല
തിരുമുടിയിൽ ചൂടിയോരു പുഷ്പമല്ല
തിരുമാറിലിട്ടോരു പൂണൂലല്ലാ
സന്തതിയുണ്ടാകാനെന്തുവേണം
സന്താനഗോപാലധ്യാനം വേണം
ആയുസ്സുണ്ടാകാനെന്തു വേണം
ആദിഹ്യദേവനെ സേവ വേണം
അർത്ഥമുണ്ടാകുവാനെന്തുവേണം
ക്ഷേത്രം വലിയേടം സേവ വേണം
ക്ഷേത്രം വലിയേടമെവിടേയാണ്
ക്ഷേത്രം വലിയേടം തൃശ്ശാവൂര്
തൃശ്ശാവൂരപ്പാ വടക്കും നാഥാ
ഞാനിതാ നിൻ പാദം കുമ്പിടുന്നേൻ
Post a Comment