Friday, October 29, 2010

ഊര്‍മ്മിള

ഇവള്‍ ഊര്‍മ്മിള !!!
രാമായണകഥയിലെ ഏറ്റവും തഴയപ്പെട്ട കഥാപാത്രങ്ങളിലൊന്ന്.
പുരാണ കഥാപാത്രങ്ങളില്‍ എനിക്കേറ്റവും പ്രീയമുള്ള ഒരു സ്ത്രീ കഥാപാത്രമാണ് ഊര്‍മ്മിള.
പതിവ്രതയായും കുലീനയായും സീതയ്ക്കൊപ്പം നിന്നിട്ടും സീതയെ വാനോളം പുകഴ്ത്തുന്ന കവികളും കഥാകാരന്മാരും ഊര്‍മ്മിളയ്ക്ക് വേണ്ടത്ര പരിഗണന നല്‍കിയിട്ടില്ല. ഊര്‍മ്മിള അനുഷ്ഠിച്ച ത്യാഗമോര്‍ത്താല്‍ ഊര്‍മ്മിളയ്ക്ക് സീതയോളം മഹത്വമുണ്ട്.
ഒരു സ്ത്രീയ്ക്കുള്ള എല്ലാ വികാരവിചാരങ്ങളുമുള്ള ഈ സ്ത്രീ രത്നം ഒന്നും രണ്ടുമല്ല നീണ്ട പതിനാലു സംവല്‍സരങ്ങളാണ് ഭര്‍ത്താവിനെ ഭര്‍ത്തുസഹോദരന്റേയും പത്നിയുടേയും സംരക്ഷണത്തിനായി വനവാസത്തിന് വിട്ടിട്ട് ഭര്‍ത്തൃഗൃഹത്തില്‍ എതിര്‍പ്പുകളും പരിഭവങ്ങളുമില്ലാതെ കഴിഞ്ഞുകൂടിയത്.
സീത രാമനൊപ്പം വനവാസത്തിന് പോയതുപോലെ ഊര്‍മ്മിളയും ലക്ഷ്മണനൊപ്പം പോയിരുന്നെങ്കില്‍ ഇന്ദ്രജിത്തിനെ ജയിക്കാന്‍ ലക്ഷ്മണനോ അതുവഴി രാവണനെ ജയിക്കാന്‍ ശ്രീ രാമനോ കഴിയുമായിരുന്നില്ല. രാമായണകഥാഗതിയേ മാറുമായിരുന്നു. ഇവിടെയാണ് ഊര്‍മ്മിളയുടെ പ്രസക്തി.
എന്നിട്ടും ഊര്‍മ്മിളയുടെ ഈ ത്യാഗത്തിന് വേണ്ടത്ര പ്രസക്തി കിട്ടിയില്ല.
വനാന്തരത്തില്‍ ഭര്‍തൃസാമീപ്യത്തില്‍ കഴിഞ്ഞ സീതയേക്കാളും കൊട്ടാരജീവിതത്തിലെ സുഖഭോഗങ്ങള്‍ക്ക് നടുവില്‍ ഒരു തപസ്വിനിയെപ്പോലെ കഴിഞ്ഞ ഊര്‍മ്മിള എന്തുകൊണ്ടും ആദരണീയയാണ്.
ഇതുപോലെ അര്‍ഹിക്കുന്ന പ്രാധാന്യം കിട്ടാതെ പോയ പല കഥാപാത്രങ്ങളും നമ്മുടെ പുരാണങ്ങളിലുണ്ട്. ഇത്തരക്കരെ നമുക്കുചുറ്റിലും കാണാനാകും.

18 comments:

പാറുക്കുട്ടി said...

എനിക്കേറെ ഇഷ്ടമായ ഒരു പുരാണകഥാപാത്രമാണ് ഊര്‍മ്മിള.

രമേശ്‌അരൂര്‍ said...

ഊര്‍മിള യുടെ ദുഖവും ത്യാഗവും വളരെ പണ്ട് മുതലേ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളതും ചര്‍ച്ചകള്‍ക്ക് വിധേയ മാക്ക പെട്ടിട്ടുള്ളതും ആണ് ..നിരവധി കവിതകളും പാട്ടുകളും ലേഖനങ്ങളും ,ഇതെപ്പറ്റി ഉണ്ടായിട്ടുണ്ട് ...ഇനിയും ചര്‍ച്ച ചെയ്യപ്പെടാവുന്നതുമാണ്

Indiamenon said...

തീര്‍ച്ചയായും ഇത് ഒരു ത്യാഗം തന്നെ , സംശയല്ല്യ . സമകാലീന സാമൂഹ്യ വ്യവസ്ഥിതികള്‍ നോക്കുമ്പോ നമ്മുടെ നാട്ടിലെ പല വിവാഹിതരായ ചെറുപ്പക്കാരും ഉപജീവനത്തിന് വേണ്ടി കളത്ര സാമീപ്യം ത്യജിച്ചു ഒറ്റക്ക് മണല്‍ക്കാടുകളില്‍ കഴിയുന്നതിനെ ഇതിനേക്കാള്‍ വലിയ ത്യാഗം ആയി കാണാന്‍ പറ്റുമെന്നാണ് എന്റെ വിലയിരുത്തല്‍ ? എന്താ അഭിപ്രായം ?

keraladasanunni said...

ഏറെ ത്യാഗം ചെയ്തിട്ടും ശ്രദ്ധേയ ആവാന്‍ കഴിയാതെ പോയ കഥാപാത്രം.

Typist | എഴുത്തുകാരി said...

എനിക്കും പ്രിയപ്പെട്ട കഥാപാത്രം തന്നെ ഊർമ്മിള. തീരെ ശ്രദ്ധിക്കപ്പെടാതെ പോയി.

പട്ടേപ്പാടം റാംജി said...

നല്ല കഥകളില്‍ ഇതുപോലെ എത്രയെത്ര നല്ല കഥാപാത്രങ്ങളെ ശ്രദ്ധിക്കപ്പെടാതെ പോകുന്നു അല്ലെ....

ajiive jay said...

kelkaathe poyavalkku shabdhamaakuka mattoru kelkaathe poyavalaakum lle..!nannaayirikkunnu, congrats

ശ്രീ said...

ഇന്നത്തെ കാലത്തും ഊര്‍മ്മിളമാരുണ്ടാകുമോ...

പാറുക്കുട്ടി said...

രമേശ്‌അരൂര്‍ : നന്ദി

Indiamenon : അതും ത്യാഗം തന്നെയാണ്. പക്ഷേ അത് സ്വന്തം ഉപജീവനത്തിനോ സ്വന്തം കുടുംബത്തിനു വേണ്ടിയോ ആണ്. പക്ഷേ ഊര്‍മ്മിളയുടെ ത്യാഗം സ്വന്തം കാര്യത്തിനു വേണ്ടിയല്ല. മറിച്ച് ഭര്‍ത്തു സഹോദരനും പത്നിയ്ക്കും വേണ്ടിയാണ് എന്നുള്ളതാണ് വസ്തുത. വായിക്കാന്‍ വന്നതില്‍ സന്തോഷം

keraladasanunni, Typist | എഴുത്തുകാരി, പട്ടേപ്പാടം റാംജി, ajiive jay , : നന്ദി

ശ്രീ : വായിക്കാന്‍ വന്നതില്‍ നന്ദി. ഉണ്ടാവാം. പലതും അറിയപ്പെടാതെ പോകുന്നു.

ശാന്ത കാവുമ്പായി said...

പുരാണം പരിശോധിച്ചാൽ അവഗണിക്കപ്പെട്ട സ്ത്രീ കഥാപാത്രങ്ങളുടെ അവസാനിക്കാത്ത ജാഥ കാണാം.ഇന്നും അത്തരം കഥാപാത്രങ്ങളെ നമുക്കു ചുറ്റും കാണുന്നുണ്ടെങ്കിൽ അവരോട് സഹതപിക്കാം.പക്ഷേ ആരാധിക്കാൻ വയ്യ.

Anonymous said...

ഊര്‍മ്മിളയെ ആരാധിക്കുന്നവളാണു ഞാനും....തഴയപ്പെട്ട സ്ത്രീ കഥാപാത്രത്തോടുള്ള അഭിനിവേശമാവാം...

സുജിത് കയ്യൂര്‍ said...

asannidhyam kond thilakkam nediya kadhaapaathramaanu ithu.puraanathil ithu pole,poornamallennu thonniyaalum palathavana vaayikumbol shakthi kittunna mattu chilareyum kaanaam.

നിശാസുരഭി said...

ഊര്‍മ്മിള രാമായണ വായനയില്‍ അപ്രസക്തം പോലെ എങ്കിലും വരികള്‍ക്കിടയിലൂടെ വായിക്കപ്പെടാവുന്ന കഥാപാത്രം തന്നെ.

ചെറുതെങ്കിലും നല്ല കുറിപ്പ്.
വിശദമായി എഴുതിക്കൂടായിരുന്നോ?

“പാലക് പനീര്‍, ആലൂ പാലക്..” എവിടാ? മഹാരാഷ്ട്ര??? അടുക്കളയില്‍ കണ്ടതാ!!

പുതിയ പോസ്റ്റുകളൊന്നും കാണാനേ ഇല്ലല്ലോ?

sham said...

nice....

Joy Palakkal ജോയ്‌ പാലക്കല്‍ said...

ഇതിഹാസങ്ങള്‍ ക്രൂരമായി അവഗണിച്ച ഒട്ടേറെ കഥാപാത്രങ്ങളുണ്ട്‌..

നെഞ്ചില്‍ ഉമിത്തീയെരിയുന്ന ഒട്ടേറെ കഥാപാത്രങ്ങള്‍...

ഉര്‍മിളയെ അവതരിപ്പിച്ചതിന്‌ ഏറെ അഭിനന്ദനങ്ങള്‍!!

Anand Krishnan said...

really good one...

**നിശാസുരഭി said...

ഹെലോ‍ാ‍ാ..

Aneesh said...

ഊര്‍മിളയെ കുറിച്ച് വായിച്ചു, അറിയാന്‍ കുറച്ചു വൈകി എന്നൊരു കുറ്റബോധം തോന്നുന്നു ഇപ്പോള്‍. ഊര്‍മിള മനസിനെ വല്ലാതെ അസ്വസ്ഥമാക്കുന്നു. എന്തേ നമ്മുടെ കവി ശ്രേഷ്ടന്‍മാരും മഹര്‍ഷിമാരും ഊര്‍മിളയെ അവഗണിച്ചു? സീതയോളം അല്ലെങ്കില്‍ അതിനെക്കാള്‍ ഒരുപടി മുന്‍പില്‍ അല്ലെ ഊര്‍മിള നില്‍ക്കുന്നത്. രാമായണം പലരും പലരീതിയില്‍ എഴുതിയിട്ടും ഈ ജനകപുത്രിയെ മാത്രം ആരും ഓര്‍ത്തില്ല. വ്യാസ മഹര്‍ഷി പോലും........!!
എന്നിട്ടും ഒരു നിശബ്ദ തപസ്വിനിയായി ഊര്‍മിള .....