Thursday, January 15, 2009

നിഴല്‍

വളരുന്നു ചുരുങ്ങുന്നു
മുന്നിലും പിന്നിലും കൂടെനടക്കുന്നു
എങ്കിലും വേര്‍പെട്ട് പോകാനാവില്ലല്ലോ

ജനിച്ച നാള്‍ മുതല്‍ കൂടെയാണെന്നാലും
മരണം വരേയും ഞാന്‍ പിന്തുടരും
ഊണിലും ഉറക്കത്തിലും അരികത്തു ഞാനുണ്ട്
കരഞ്ഞാലും ചിരിച്ചാലും നിന്‍ കൂടെ ഞാനുണ്ട്

നീയില്ലാതെ ഞാനില്ല
ഞാനില്ലാതൊട്ടു നീയുമില്ല
നിന്‍ ചിതയെരിയുമ്പോള്‍
എന്‍ ചിതയുമെരിഞ്ഞിടും

നീയില്ലാതെനിക്കസ്ഥിത്വമില്ല
എന്‍ സ്ഥാനം എന്നും നിന്‍ കാല്‍ക്കീഴില്‍ മാത്രം
ആരാണ് ഞാന്‍? ഞാന്‍ നിന്‍ നിഴല്‍ മാത്രം.

17 comments:

പാറുക്കുട്ടി said...

കടപ്പാട്: എന്നെ വിട്ടുപോകാനാവാത്ത എന്റെ നിഴലിനോട്.

Unknown said...

നിഴൽ.. നിഴൽ...നിഴൽമാത്രം.

രാജീവ്‌ .എ . കുറുപ്പ് said...

ചേച്ചി വളരെ നല്ല ഒരു ആശയം. നിഴലിനെ നമ്മള്‍ മറക്കാന്‍ പാടില്ലല്ലോ?
നീയില്ലാതെ ഞാനില്ല
ഞാനില്ലാതൊട്ടു നീയുമില്ല
നിന്‍ ചിതയെരിയുമ്പോള്‍
എന്‍ ചിതയുമെരിഞ്ഞിടും

ഒത്തിരി ഹൃദയ സ്പര്‍ശിയായി ഈ വരികള്‍

Seema said...

നിഴല്‍ പിരിഞ്ഞു പൂവാത്ത കൂട്ടുകാരനാണു...
പേടിപ്പെടുത്തുന്ന മനസ്സാക്ഷിയാണു....
ഇരുട്ടുമുറികളില്‍ ഞാന്‍
നിന്നില്‍ നിന്നും
സ്വതന്ത്രയാവുന്നു....

പകല്‍കിനാവന്‍ | daYdreaMer said...

കറുത്ത രാത്രികളില്‍
നിന്നെ വിട്ടു ഞാന്‍ പോയിരിക്കാം...
പിന്നെയും പൌര്‍ണമികള്‍ എന്നെ എടുത്തു നിന്നിലെക്കാക്കി ...
നീ തിരിഞ്ഞു നോക്കിയപ്പോഴൊക്കെ നിന്നെ നോക്കി ഞാന്‍ ചിരിച്ചിരുന്നു...
കറുത്ത പല്ലുകള്‍ക്കിടയില്‍ എന്റെ ചിരി മാഞ്ഞു പോയപ്പോഴും
എനിക്ക് തോന്നി നീ എന്നെ വെറുക്കുന്നുവെന്ന്... ഇനിയെന്കിലും ഞാന്‍ നിന്നെ
വിട്ടുപിരിയട്ടെ... ഈ കനലുകല്‍ക്കിടയിലൂടെ....

പകല്‍കിനാവന്‍ | daYdreaMer said...

ആശംസകള്‍... നല്ല കവിത...

ശ്രീക്കുട്ടന്‍ | Sreekuttan said...

ഇതെന്റെ നിഴലാണ്..
ഞാനില്ലാതെ എന്‍ നിഴലുമില്ല..

Rose Bastin said...

അവസാനം വരെ കൂടെയുണ്ടാകുമെന്ന് ഉറപ്പായും വിശ്വസിക്കാവുന്ന ഒന്ന് ‘നിഴൽ' മാത്രം!
ആശംസകൾ!!

ശ്രീ said...

നന്നായിട്ടുണ്ട്, ചേച്ചീ

Nithyadarsanangal said...

പാറുക്കുട്ടീ...
ഇത്‌ മനോഹരമായിരിക്കുന്നു കേട്ടോ...
ആശംസകള്‍...

പാറുക്കുട്ടി said...

തൂലികാജാലകം
കുറുപ്പിന്റെ കണക്കു പുസ്തകം
സീമ
പകൽ കിനാവൻ
ശ്രീക്കുട്ടൻ
Rose Bastin
ശ്രീ
Nityadarsanangal

എല്ലാവർക്കും നന്ദി.

തേജസ്വിനി said...

I am black
you are white, but look;
both our shadows are black...

നിഴല്‍ചിത്രങ്ങള്‍ നന്നായി ചേച്ചീ...
നല്ല ആശയം..

അരുണ്‍ കരിമുട്ടം said...

നിഴലിനെ കുറിച്ച് ഒരുപാട് കവിതകള്‍ വായിച്ചിട്ടുണ്ട്,ഇത് വേറിട്ടൊരു അനുഭവം

പാറുക്കുട്ടി said...

tejaswini, അരുണ്‍ കായംകുളം): നന്ദി.

പാവത്താൻ said...

ഞാനുമൊരു നിഴൽ മാത്രം... പലപ്പോഴും

റഫീക്ക്.പി .എസ് said...

ലളിതം ,മനോഹരം .....മരണത്തില്‍ മാത്രം നമ്മെ വിട്ടു പിരിയുന്ന നിഴലിനെ കുറിച്ചുള്ള ഈ കാവ്യം വളരെ നന്നായിരിക്കുന്ന്നു ചേച്ചി... എല്ലാ ആശംസകളും നേരുന്നു

പാറുക്കുട്ടി said...

പാവത്താന്‍
റഫീക്ക്

രണ്ടാള്‍ക്കും നന്ദി.