Wednesday, February 11, 2009

ആനന്ദലബ്ധിക്കിനിയെന്തു വേണം

ആരോമല്‍ പൊന്‍മകള്‍ തന്‍ പാല്‍പ്പുഞ്ചിരിക്കായ്
ആവോളം പൊന്നുമ്മ നല്‍കിയമ്മ
വാരിവാരിപ്പുണര്‍ന്നാമോദത്തോടെ
വാര്‍നെറ്റിത്തടം തലോടിയമ്മ

കുഞ്ഞിളം കൈകാലിളക്കി കുഞ്ഞ്
മന്ദഹാസം പൊഴിച്ചതു കണ്ടയമ്മ
കുഞ്ഞേ നീയെന്‍ സ്വര്‍ഗ്ഗമെന്നു ചൊല്ലി
മനം മറന്നങ്ങു രസിച്ചു നിന്നു

അമ്മതന്‍ വല്‍സല്യത്തിന്‍ പാലാഴി
അമ്മിഞ്ഞപ്പാലായി ചുരത്തിയമ്മ
കുഞ്ഞിന്നു കരുതലാം കാരുണ്യക്കടലായ്
ദൈവത്തിന്‍ പ്രതിരൂപമായ് മാറിയമ്മ

അച്ഛനെപ്പോലെയോ അമ്മയേപ്പോലെയോ
ആരോടു സാമൃമെന്‍ കുഞ്ഞിനെന്നോര്‍ത്ത്
കൈ വളരുന്നോ കാലുവളരുന്നോ
സാകൂതം നോക്കിയിരുന്നു അമ്മ

താരാട്ടുപ്പാട്ടിന്‍ ഈണത്തിനൊപ്പം
താലോലം തോളത്തിലാട്ടിയമ്മ
കുഞ്ഞതിന്‍ മലമൂത്രത്തിനിന്ന് അറപ്പേതുമില്ലേയ്
വൃത്തിയാക്കുന്നതമ്മതന്‍ മമതയല്ലേ

മാമുണ്ണിക്കുവാന്‍ കുളിപ്പിച്ചൊരുക്കുവാന്‍
സമയമൊട്ടും തികയുന്നില്ലിന്നിവള്‍ക്ക്
ഭൂമിയെ ചുറ്റും അമ്പിളിയെന്നപോല്‍
കുഞ്ഞിനെ ചുറ്റും ഉപഗ്രഹമായിമാറിയമ്മ

കൈപിടിപ്പിച്ച് നടക്കാന്‍ പഠിപ്പിച്ച്
കുഞ്ഞിന്‍ ആദ്യ ഗുരുവായ് ചമഞ്ഞിതമ്മ
കാലുറയ്ക്കാതെ പിച്ചവയ്ക്കും കുഞ്ഞിന്‍
കാലുകള്‍തന്‍ താളമായ് ആടിയമ്മ

അമ്മയായ് മാറിയ ആഹ്ളാദത്താല്‍
അമ്പേ മറന്നുപോയ് മറ്റെല്ലാം പെണ്ണ്
അമ്മേ എന്നുള്ളകുഞ്ഞിന്‍ ആദ്യവിളികേട്ടവള്‍ക്ക്
ആനന്ദലബ്ധിക്കിനിയെന്തു വേണം!

25 comments:

പാറുക്കുട്ടി said...

എന്നെ അമ്മേ എന്നാദ്യം വിളിച്ച എന്റെ പൊന്നുമകള്‍ക്കും എന്റെ അമ്മയ്ക്കും സമര്‍പ്പണം

kalyani said...

താരാട്ടുപ്പാട്ടിന്‍ ഈണത്തിനൊപ്പം
താലോലം തോളത്തിലാട്ടിയമ്മ
കുഞ്ഞതിന്‍ മലമൂത്രത്തിനിന്ന് അറപ്പേതുമില്ലേയ്
വൃത്തിയാക്കുന്നതമ്മതന്‍ മമതയല്ലേ
very Nice!!!

സു | Su said...

പാറുക്കുട്ടീ, എഴുതിവെച്ചത് കണ്ട് ഒരുപാട് സന്തോഷമായി. :)

ഉപാസന || Upasana said...

അമ്മയാണെല്ലാം...
എന്റെ അമ്മ....
നല്ല ഈണമുള്ള വരികള്‍
:-)
ഉപാസന

പകല്‍കിനാവന്‍ | daYdreaMer said...

ആനന്ദലബ്ധിക്കിനിയെന്തു വേണം!

ഒരു സാദാ അച്ഛന്‍ !
:)

പാവത്താൻ said...

ഞാനും ഒരു സാദാ അഛൻ. പകൽക്കിനാവൻ പറഞ്ഞതിനു താഴെ എന്റെയും ഒപ്പ്‌.

പാറുക്കുട്ടി said...

കല്യാണി
സൂ
ഉപാസന
പകല്‍കിനാവന്‍
പാവത്താന്‍

ബ്ലോഗ് സന്ദര്‍ശിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.

പകല്‍/പാവത്താന്‍:
സഹോദരന്മാരേ, ഞാനൊരു സാദാ അമ്മ. അതുകൊണ്ടാണ് അമ്മയെക്കുറിച്ച് എഴുതിയത്. പകല്‍ നല്ല സൂപ്പര്‍ കവിതകളെഴുതുന്ന ആളല്ലേ. ഒരു അച്ഛന്‍ കവിത പോരട്ടെ. പിന്നെ ഈ സാദാ അച്ഛന്മാരുടെ പിന്നിലും ഒരു സാദാ അമ്മയുണ്ടാവുമല്ലോ.

Sapna Anu B.George said...

അമ്മക്കും മകള്‍ക്കും ആശംസകള്‍... നല്ല കവിത

Sunith Somasekharan said...

ormakalundayirikkanam ...
amma enganeyellaam namme valarthi valuthaakki alle ...
ennittum nammalil chilar vridha sadanam thirakki odinadakkunnu ...
ammakku vsramikkaan ...
nalla kavitha ...

രാജീവ്‌ .എ . കുറുപ്പ് said...

കൈപിടിപ്പിച്ച് നടക്കാന്‍ പഠിപ്പിച്ച്
കുഞ്ഞിന്‍ ആദ്യ ഗുരുവായ് ചമഞ്ഞിതമ്മ
കാലുറയ്ക്കാതെ പിച്ചവയ്ക്കും കുഞ്ഞിന്‍
കാലുകള്‍തന്‍ താളമായ് ആടിയമ്മ

അമ്മയായ് മാറിയ ആഹ്ളാദത്താല്‍
അമ്പേ മറന്നുപോയ് മറ്റെല്ലാം പെണ്ണ്
അമ്മേ എന്നുള്ളകുഞ്ഞിന്‍ ആദ്യവിളികേട്ടവള്‍ക്ക്
ആനന്ദലബ്ധിക്കിനിയെന്തു വേണം

വളരെ മനോഹരം, തലകെട്ടും അതിലേറെ മനോഹരം. അങ്ങനെ ഞങ്ങള്‍ക്കും ആനന്ദം ലഭിച്ചു, വളരെ നന്ദി, ആശംസകള്‍

പാവപ്പെട്ടവൻ said...

ചേച്ചി
നല്ല കവിത ആയിരുന്നു
എനിക്ക് നല്ല അഭിപ്രായം തന്നെയാണ് ഇതിനെ കുറിച്ച്
പാവപ്പെട്ടവന്‍

Rose Bastin said...

അതെ, ആനന്ദ ലബ്ധിക്കിനിയെന്തു വേണം??
വഴിഞ്ഞൊഴുകുന്ന വാത്സല്ല്ല്യത്തിൽ
എല്ലാം മറന്നു നിൽക്കുന്ന അമ്മക്ക് അഭിനന്ദനം!

പാറുക്കുട്ടി said...

സപ്നചേച്ചീ,
My......C..R..A..C..K........Words,
കുറുപ്പിന്‍റെ കണക്കു പുസ്തകം,
ചാലക്കോടന്‍,
റോസ് ചേച്ചീ

എല്ലാവര്‍ക്കും നന്ദി.

SreeDeviNair.ശ്രീരാഗം said...

പാറുക്കുട്ടി,

അമ്മ മനസ്സ്
ഇഷ്ടമായീ...
ആശംസകള്‍

സ്വന്തം,
ചേച്ചി

The Eye said...

Ishtappettu..!

Aannda labdhikku ini onnum venda...

Ammaye kurichu orhaal maathram mathi..!

ജെ പി വെട്ടിയാട്ടില്‍ said...

“”അമ്മയായ് മാറിയ ആഹ്ളാദത്താല്‍
അമ്പേ മറന്നുപോയ് മറ്റെല്ലാം പെണ്ണ്
അമ്മേ എന്നുള്ളകുഞ്ഞിന്‍ ആദ്യവിളികേട്ടവള്‍ക്ക്
ആനന്ദലബ്ധിക്കിനിയെന്തു വേണം! “”

best compliments
jp uncle

അരങ്ങ്‌ said...

ലാളിത്യമുള്ള കവിത. അമ്മ ഒരു നേര്‍ത്ത രാഗമായി അടുത്തുണ്ടാവും ഈ കവിത വായിക്കുമ്പോള്‍... അഭിനന്ദനങ്ങള്‍...

അരങ്ങ്‌ said...

ലാളിത്യമുള്ള കവിത. അമ്മ ഒരു നേര്‍ത്ത രാഗമായി അടുത്തുണ്ടാവും ഈ കവിത വായിക്കുമ്പോള്‍... അഭിനന്ദനങ്ങള്‍...

★ Shine said...

പണ്ടു പത്താം ക്ലാസിൽ പഠിച്ച ഒരു കവിതപോലെ ഹ്രുദ്യം..

P R Reghunath said...

കവിത കൊള്ളാം.
ഒരു അമ്മക്കെ ഇങ്ങനെ എഴുതാന്‍ കഴിയു.

പാറുക്കുട്ടി said...

ശ്രീ ദേവി ചേച്ചീ
The eye
ജെ.പി അങ്കിള്‍
അരങ്ങ്
കുട്ടേട്ടന്‍
P R REGHUNATH

എല്ലാവര്‍ക്കും നന്ദി.

പാറുക്കുട്ടി said...
This comment has been removed by the author.
ഗിരീഷ്‌ എ എസ്‌ said...

താരാട്ടുപാട്ടിന്റെ
മനോഹാരിതയില്‍
ഈ ഭൂമികയില്‍ അല്‍പ്പസമയം...

എഴുത്തുപുരയില്‍
ഇനിയും വശ്യമനോഹരമായ താരാട്ടുപാട്ടുകള്‍ നിറയട്ടെ...


ആശംസകള്‍

ഷമീര്‍ പി ഹംസ said...

amme......

പാറുക്കുട്ടി said...

ഗിരീഷ്
Ramanan

ബ്ലോഗ് സന്ദർശിച്ചതിന് നന്ദി.