Wednesday, March 4, 2009

സ്നേഹം നിറഞ്ഞ പുഴയ്ക്ക്,






സ്നേഹം നിറഞ്ഞ പുഴയ്ക്ക്,

എന്നാലും നീ എന്നോട് ഈ ചതി ചെയ്തല്ലോ?
ഇത്ര പെട്ടെന്ന് ഈ കളിക്കൂട്ടുകാരനെ മറന്നു പോയല്ലോ?
പിറന്നു വീണ ആ മലമുകളില്‍ നിന്നേ തുടങ്ങിയതല്ലേ ഈ ചങ്ങാത്തം. പിറന്ന അന്നു മുതല്‍ ഇന്നുവരേയും ഒരുമിച്ചായിരുന്നില്ലേ? കളിയും ചിരിയും കരച്ചിലുമെല്ലാം നാം ഒന്നിച്ചു പങ്കിട്ടിരുന്നില്ലേ?

ബാല്യകൗമരങ്ങളില്‍ നിന്റെ കളിചിരികള്‍ക്കും സംഗീതത്തിനും എന്നും കാതോര്‍ത്തിരുന്നവനല്ലേ ഞാന്‍.

യൗവനത്തില്‍ നിന്റെ ഭാവങ്ങള്‍ മാറുന്നത് ഞാന്‍ അമ്പരപ്പോടെ നോക്കിയിരുന്നു. എന്നെ കീറിമുറിച്ച് നീ വീണ്ടും വീണ്ടും വലുതായപ്പോള്‍ എന്റെ സ്നേഹത്തിന്റെ പരപ്പ് കൂടിയതല്ലേ ഉള്ളൂ.ശാന്തമായി രാത്രികളില്‍ ഒഴുകിയിരുന്ന നിനക്ക് കാവലായ് ഞാനുണ്ടായിരുന്നില്ലേ അല്ലെങ്കിലും പണ്ടും നീ ഇങ്ങനെ തന്നെയായിരുന്നു. പുതിയ പുതിയ കൂട്ടുകള്‍ക്കും ശീലങ്ങള്‍ക്കുമൊപ്പം നീ എന്നും ഭാവപ്പകര്‍ച്ച കാണിച്ചിരുന്നു.

മഴയുടെ അട്ടഹാസത്തിനൊപ്പം നീ ഒരു ഉന്മാദിനിയായി മാറും. നിന്നുടെ സ്ത്രൈണത മറന്ന് നീ ഉറഞ്ഞു തുള്ളും നിന്നുടെ അട്ടഹാസവും ശൗര്യവും കണ്ട് പലരും ഭയപ്പെട്ടിട്ടുണ്ട്.

ഇല്ല. നീ എന്നെ സ്നേഹിച്ചിട്ടില്ല.

മഴ കൂട്ടിനുണ്ടാവുമ്പോള്‍ നീ എന്നെ മറന്നു പോകും. എന്റെ വേദനകളെ നീ ഗൗനിക്കാറില്ല. എന്നില്‍ മായത്ത മുറിപ്പാടുകളുണ്ടാക്കും. എന്റെ സ്വപ്നങ്ങളെ ചവിട്ടിമെതിച്ച് നീ ആര്‍ത്തട്ടഹസിക്കും. എന്നില്‍ കടന്നുകയറ്റം നടത്തും. എങ്കിലും ഞാനെല്ലാം ക്ഷമിക്കുമെന്ന് നിനക്കറിയാം. മഴ മാറിയാല്‍ പുതിയ ഭാവത്തോടെ സ്നേഹത്തോടെ നീ വീണ്ടും പഴയതു പോലാവും. വേദനകള്‍ മറന്ന് വീണ്ടും കൂട്ടുകൂടും. വസന്തം വരും. പൂക്കള്‍ ചിരിക്കും കിളികള്‍ പാടും. വീണ്ടും സന്തോഷത്തിന്റെ ദിനങ്ങള്‍. എന്നാലിന്നോ?

പ്രതാപിയായ സാഗരത്തെ കണ്ടപ്പോള്‍ നീ എന്നെ മറന്നു. അവന്‍ ബലവാനാണ്. അവന്റെ പ്രൗഢിയില്‍ നീ മതി മറന്നു. അവനില്‍ അലിഞ്ഞു ചേരാന്‍ നീ ആഗ്രഹിച്ചു. ഇതുവരെ ഒപ്പമുണ്ടായിരുന്ന എന്നെ നീ മറന്നു. എങ്കിലുമെന്റെ പ്രീയസഖീ, നിന്നെ ഓര്‍ത്ത് ഞാന്‍ വേദനിക്കുന്നു. അവിടെ നിനക്ക് ഒരു സ്ഥാനവുമുണ്ടാകില്ല. നിന്നെക്കുറിച്ച് ചിന്തിക്കാന്‍ അവിടെ ആരുമുണ്ടാവില്ല. നീ വെറും നിസാര. അസ്ഥിത്വമില്ലാതാകുന്ന നിന്നെ ഓര്‍ത്ത് ദുഃഖിച്ച് ഞാന്‍ ഇവിടെത്തന്നെ ഉണ്ടാകും. ഈ തീരം എന്നും നിനക്ക് സ്വന്തം.



എന്ന്,

നിന്റെ സ്വന്തം തീരം.
(ചിത്രങ്ങള്‍ ഗൂഗിളിന്റേതാണേ)

16 comments:

പാറുക്കുട്ടി said...

പുഴയുടെ സാഗര സംഗമത്തെ വേദനയോടെ നോക്കി നിൽക്കുന്ന തീരം.

പകല്‍കിനാവന്‍ | daYdreaMer said...

പുഴയൊഴുകും വഴികള്‍...എന്നും പ്രണയമാണ് പുഴയോട്...

Rosy and Chacko said...

You are cordially invited to visit our blog( on issues related to our dream of a world without competition - the world of sahajeevanam)
http://sahajeevanam.blogspot.com/
Sorry for posting this if you are not interested.
Chacko (for sahajeevanam)

ശ്രീ said...

പാവം തീരം!

Unknown said...

ഒരോ പുഴയും പ്രണയമാണ്.പുഴകളെ ആരാണ് ഇഷ്ട്പെടാത്തത്

പാറുക്കുട്ടി said...

ബോൺസ് : ആദ്യം വന്നതിന് പ്രത്യേകം നന്ദി.

പകൽകിനാവൻ, അനൂപ് കോതനല്ലൂർ : ബ്ലോഗ് സന്ദർശിച്ചതിന് നന്ദി. അതേ. എന്നും പ്രണയമാണ് പുഴയോട്.

സഹജീവനം, ശ്രീ : നന്ദി.

Mr. X said...

വായിച്ചു തുടങ്ങിയപ്പോള്‍ ബോറാകും എന്നാണ് ഓര്‍ത്തത്‌ എങ്കിലും, പിന്നീട് രസകരമായി. നല്ല ഒരു പ്രണയകാവ്യം!

Bindhu Unny said...

സ്വന്തമാക്കലല്ല സ്നേഹം എന്നൊക്കെ വിചാരിച്ച് തീരം സമാധാനിക്കട്ടെ. :-)

രാജീവ്‌ .എ . കുറുപ്പ് said...

നല്ല വരികള്‍, അതിനൊപ്പം ചേര്‍ന്ന ചിത്രങ്ങള്‍,
ചേച്ചിക്ക് എല്ലാ വിധ ആശംസകളും അര്‍പ്പിക്കുന്നു (AKTA) ഓള്‍ കേരള തീരം അസോസിയേഷന്‍

Malayali Peringode said...

സാഹിത്യകാരനല്ലാത്തതു കൊണ്ട്
ഒന്നും തോന്നീല!
വലിയ വായനക്കാരനല്ലാത്തതു കൊണ്ട്
ഒന്നും തോന്നീല!
പുഴയെന്നൊക്കെ കേട്ടപ്പോ...
പൂഴിയുണ്ടോന്ന് നോക്കി വന്നതാ!
ഇവിടെ സ്വര്‍ണമണലാണെന്നറി-
യുമ്പോഴേക്കും എല്ലാം
കയറ്റി കൊണ്ടു പോയല്ലോ.....
ഇനിഞാനെന്തു ചെയ്യുമെന്റെ തീരമേ?!

പാറുക്കുട്ടി said...

ആര്യൻ,
ബിന്ദു ഉണ്ണി,
കുറുപ്പിന്റെ കണക്കു പുസ്തകം,
മലയാളി

ബ്ലോഗ് സന്ദർശിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.

P R Reghunath said...

"ഇവിടെ നീയൊരു സാഗരമാകുമെങ്കില്‍
നിന്നരികില്‍ ഞാനൊരു തീരമാകാം. " ഉമ്പായി പാടിയത് കേട്ടിട്ടുണ്ടോ?
ഇവിടെ തീരമൊരു ഭ്രഷ്ട കാമുകന്‍. നന്നായി.

പാവപ്പെട്ടവൻ said...

തീരം തേടും തിര മലകളെ തീരത്തിനേകാന്‍ തീര്‍ത്ഥ മുണ്ടോ കയ്യില്‍ ...തീര്‍ത്ഥ മുണ്ടോ ,
പ്രാണനെ പുല്‍കുന്ന പുഴയോടുളള പ്രണയം
പറഞ്ഞ തീരുമോ പാറുകുട്ടി
ആയിരം ആശംസകള്‍

★ Shine said...

Bindu Unni പറഞ്ഞതു തന്നെ എനിക്കും പറയാനുള്ളു.. നന്നായിരിക്കുന്നു..

Lichu........ said...

Parukkuttiyude blogukalkk entho oru prathyekatha und.....neritt samsarikkunna pole .enikk vallathe ishtappedunnundtto......

ഷമീര്‍ പി ഹംസ said...

kadalil chennu cherunna oro thulli vellathayumnokki neduveerppidane puzhaykku kazhiyoo..
swanthamayirunnenkilum verpadinte viraha dukhaththode....