Monday, March 9, 2009

കലികാല കാഴ്ചകള്‍!

അയ്യയ്യോ കണ്ടില്ലേ കലികാല കാഴ്ചകള്‍
അയ്യോ നാടിന്‍ വിപത്താം കാഴചകള്‍!
അങ്ങോട്ടുമിങ്ങോട്ടും വെട്ടിവീഴ്ത്തുന്നു
അമ്പോ, മാഫിയകള്‍ ഗുണ്ടാസംഘങ്ങള്‍ പലതരം

സ്ത്രീധനം പോരാഞ്ഞു ചുട്ടു കൊല്ലുന്നു
സ്ത്രീ മഹാധനം എന്നറിയാതെ ചിലര്‍
പെണ്‍ഭ്രൂണഹത്യ പെരുകുന്നു നാട്ടില്‍
പൊന്നിനു പെണ്ണിനേക്കാള്‍ മൂല്യമേറിടുന്നു

പീഢനം പീഢനം നാട്ടിലമ്പാടു
പീഢിപ്പിക്കപ്പെടുന്നു അമ്മ പെങ്ങന്മാര്‍
അമ്മതന്‍ ചാരേ മയങ്ങും കുഞ്ഞിനും
ഇല്ലില്ല ഇന്നീ നാട്ടില്‍ സുരക്ഷ

മൊബൈലും ബ്ളൂ ടൂത്തും ഒളിക്യാമറകളും
മൊത്തം കമ്പ്യൂട്ടര്‍ നീലതരംഗത്തില്‍ കൗമാരങ്ങള്‍
ഇലക്ട്രോണിക് യുഗത്തിന്‍ നേട്ടങ്ങള്‍ക്കൊപ്പം
ഇന്നു നശിക്കുന്നു പുത്തന്‍ തലമുറ

ചോരകുഞ്ഞിനെ കൂടയിലുപേഷിക്കും
ആധുനിക കുന്തിമാര്‍ ഇന്നു നിരവധി
പതിദേവനു മരണം വിധിച്ചിട്ട്
പരഗമനം നടത്തുന്നു ഭാര്യമാര്‍ ചിലര്‍

പെറ്റുപോറ്റിയ മാതാപിതാക്കളെ
പോറ്റുവാനാവില്ലെന്നു ശഠിക്കുന്നു മക്കള്‍
അണുകുടുംബങ്ങളിലേക്കൊതുങ്ങി നമ്മള്‍
അച്ഛനുമമ്മയ്ക്കും വൃദ്ധസദനങ്ങള്‍ തീര്‍ത്തു നമ്മള്‍

സ്വജനപക്ഷപാതവും ജാതിക്കോമരങ്ങളും
കൈക്കൂലിയും അഴിമതിയും പെരുകുന്നു നാട്ടില്‍
വികസനം വികസനമെന്നു ചൊല്ലി
വികസിപ്പിക്കുന്നൂ കീശകള്‍ നേതാക്കന്മാര്‍

ജാഥകള്‍ ഹര്‍ത്താല്‍ സമരങ്ങള്‍ ബന്ദുകള്‍
ജയന്തികളും രക്തസാക്ഷികളും
മാരണങ്ങള്‍ തോരണങ്ങള്‍ കൊടിക്കൂറകള്‍ പലവിധം
മാനമില്ലാതെ രാഷ്ട്രീയ അന്തര്‍നാടകങ്ങള്‍

പാവം പൊതുജനം കഴുതകളല്ലേ
പ്രതികരണ ശേഷി നശിച്ചു പോയില്ലേ
സത്യവും ധര്‍മ്മവും പാടേ ക്ഷയിച്ചു പോയ്
സച്ചിതാനന്ദ സ്വരൂപ പാഹിമാം പാഹിമാം

26 comments:

മുരളിക... said...

പീഢനം പീഢനം നാട്ടിലമ്പാടു
പീഢിപ്പിക്കപ്പെടുന്നു അമ്മ പെങ്ങന്മാര്‍....

ആരട ഇവിടെ അമ്മയേം പെങ്ങളേം പീഡിപ്പിച്ചേ ?? പാപീ....

(വെറുതെ പറഞ്ഞതാണ്‌ ട്ടോ.. നല്ല കവിത. )

...പകല്‍കിനാവന്‍...daYdreamEr... said...

സത്യവും ധര്‍മ്മവും പാടേ ക്ഷയിച്ചു പോയ്
സച്ചിതാനന്ദ സ്വരൂപ പാഹിമാം പാഹിമാം

പാവം പൊതുജനം ... !
അഭിവാദ്യങ്ങള്‍...

പാവപ്പെട്ടവന്‍ said...

യാഥാര്ത്ഥ്യം നിറഞ്ഞ, ചിന്താപരമായ ആവിഷ്കാര രീതി . മര്യാതയുള്ള എഴുത്ത്.
മനോഹരമായിരിക്കുന്നു

ആശംസകള്‍

കാപ്പിലാന്‍ said...

Nannaayirikkunnu .

Rose Bastin said...

കലി കാലകാഴ്ചകൾ!!
സത്യവും ധർമ്മവും നിലനിന്നു കാണാൻ ആഗ്രഹിക്കുന്നവർക്ക് ഇതു ദുഖ കാലം!!
നന്നായിരിക്കുന്നു!

ullas said...

പീഡനം ഇന്നലെയും ഉണ്ടായിരുന്നല്ലോ .ആരും അറിഞ്ഞില്ല അത്ര മാത്രം . കാലത്തിന്റെ കുത്തൊഴുക്കില്‍ എന്തൊക്കെ ഒലിച്ചു പോയി . പലതും നാം അറിഞ്ഞു പോലുമില്ല .
'നിങ്ങളെന്റെ കറുത്ത മക്കളെ ചുട്ടു തിന്നില്ലേ .'

കുമാരന്‍ said...

നന്നായിട്ടുണ്ട്

കവിത - kavitha said...

കഴിഞ്ഞ പല യുഗങ്ങളിലും ഇതിലും മോശം കാര്യങ്ങളല്ലേ നടന്നെ?
1) കസിന്‍സിന്റെ ഈഗോ ക്ലാഷ് കാരണം എത്ര സ്ത്രീകള്‍ വിധവകലായി?
2) രോഗം വന്നു മരിച്ച അച്ഛന്റെ കൂടെ തീയില്‍ ചാടി മരിച്ച അമ്മ.
3) അച്ഛനാലും, ഭര്‍ത്താവിനാലും, മകനാലും ഭരിക്കപ്പെടാന്‍ വിധിക്കപെട്ട സ്ത്രീ.
4) കുന്തിയുടെ കാര്യം ഇതില്‍ തന്നെ പറഞ്ഞിട്ടുണ്ടല്ലോ? വളര്‍ത്താന്‍ പറ്റാത്ത കുട്ടികളെ ഇന്നത്തെ സ്ത്രീ ഗര്‍ഭത്തില്‍ തന്നെ നശിപ്പിക്കുന്നു, ഏതാണ്‌ ഭേദം?
5)പരഗമനം നടത്തുന്നു ഭാര്യമാര്‍ ചിലര്‍. പുരാണങ്ങളില്‍ നിന്ന് എത്ര ഉദാഹരണം വേണം ഇതിനു?
6) സ്വജനപക്ഷപാതവും ജാതിക്കോമരങ്ങളും - ഇതൊക്കെ എവിടെ നിന്നാണ് നമ്മള്‍ പഠിച്ചേ?
7) ജാഥകള്‍ ഹര്‍ത്താല്‍ സമരങ്ങള്‍ ബന്ദുകള്‍ ജയന്തികളും രക്തസാക്ഷികളും - മഹായുദ്ധങ്ങള്‍ , കൂടക്കുരുതികള്‍, രക്തചോരിചിലുകള്‍, എല്ലാം വെറും നിസ്സാര കാര്യങ്ങള്‍ക്കു വേണ്ടി.
8) വല്ലവരും പറഞ്ഞത് കേട്ട് ഭാര്യയെ കട്ടില്‍ കൊണ്ട് കളഞ്ഞ ഭര്‍ത്താവു.

എത്ര ഉദാഹരണങള്‍ വേണം ഇന്നത്തെ കാലം ആണ് ഭേദം എന്ന് തെളിയിക്കാന്‍?

The Eye said...

Parukutty..

It touches the realities..

Congrats..

വരവൂരാൻ said...

കൃഷ്ണതുളസി,കൃഷ്ണപരുന്ത്‌.

അപ്പോൾ കൃഷ്ണാശംസകൾ

കുമാരന്‍ said...

നന്നായിരിക്കുന്നു.

വിജയലക്ഷ്മി said...

വളരെ നല്ല ആശയം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള കവിത ...ഇനിയും ഉള്ളില്കിടക്കുന്നതൊക്കെ പുറത്തേക്ക് കൊണ്ടുവരൂ മോളെ

pattepadamramji said...

കമ്പ്യൂട്ടര്‍ യുഗത്തിണ്റ്റെ നേട്ടങ്ങളില്‍ പെടുത്താവുന്ന ഒന്നാണ്‌ കവിതയില്‍ തന്നെ പറഞ്ഞിരിക്കുന്ന നിരവധി തിന്‍മകളെ നമ്മള്‍ക്കൊക്കെ ഇന്ന് അറിയാന്‍ കഴിയുന്നു എന്നത്‌. പണ്ട്‌ ഇത്തരം കാര്യങ്ങള്‍ അറിയാന്‍ വഴിയില്ലയിരുന്നു എന്നതാണ്‌ സത്യം. പിന്നെ എല്ലാത്തിനും രണ്ടുണ്ട്‌ പക്ഷം എന്നാണല്ലൊ. നന്നായിരിക്കുന്നു.

അരുണ്‍ കായംകുളം said...

ആധുനികകാലത്തെ കൊള്ളരുതായ്മകള്‍ക്ക് എതിരെ ഒരു ആധുനിക കവിത,നന്നായിരിക്കുന്നു

കുറുപ്പിന്‍റെ കണക്കു പുസ്തകം said...

ഇപ്പോള്‍ സമൂഹത്തില്‍ നടക്കുന്ന കാര്യങ്ങള്‍ക്കു നേരെ പ്രതികരിക്കുന്ന അര്‍ത്ഥ സമ്പുഷ്ടമായ വരികള്‍. ഓരോ വരികളും മനോഹരം, ലളിതം,
പ്രത്യേകിച്ചും ഈ വരികള്‍.

പെറ്റുപോറ്റിയ മാതാപിതാക്കളെ
പോറ്റുവാനാവില്ലെന്നു ശഠിക്കുന്നു മക്കള്‍
അണുകുടുംബങ്ങളിലേക്കൊതുങ്ങി നമ്മള്‍
അച്ഛനുമമ്മയ്ക്കും വൃദ്ധസദനങ്ങള്‍ തീര്‍ത്തു നമ്മള്‍

സച്ചിതാനന്ദ സ്വരൂപ കാത്തു രക്ഷിക്കണേ ഈ ലോകത്തെ

അരങ്ങ്‌ said...

ചോരകുഞ്ഞിനെ കൂടയിലുപേഷിക്കും
ആധുനിക കുന്തിമാര്‍ ഇന്നു നിരവധി
പതിദേവനു മരണം വിധിച്ചിട്ട്
പരഗമനം നടത്തുന്നു ഭാര്യമാര്‍ ചിലര്‍

Good writing: A sharp social criticism with beautiful words.
COMPLIMENTS. And special congrats for the puranic references in theses lines..

poor-me/പാവം-ഞാന്‍ said...

In this world Thulsi is there so is parunth .

smitha adharsh said...

ലളിതമായി പറഞ്ഞിരിക്കുന്നു..
നന്നായിരിക്കുന്നു..ഇഷ്ടപ്പെട്ടു.

the man to walk with said...

ishtaayi

പാറുക്കുട്ടി said...

അഭിപ്രായം പറഞ്ഞ എല്ലാവർക്കും നന്ദി.

Patchikutty said...

നമുക്ക് ചുറ്റുമുള്ള യാഥാര്‍ത്ഥ്യങ്ങള്‍ പ്രാസത്തില്‍ ഭംഗി യായി അടുക്കിയിരിക്കുന്നു... കവിതയല്ല സത്യങ്ങളുടെ ഒരു അടുക്കിപെരുക്കല്‍ മാത്രം. മനോഹരമായിരിക്കുന്നു.

ശ്രീഇടമൺ said...

പാവം പൊതുജനം കഴുതകളല്ലേ
പ്രതികരണ ശേഷി നശിച്ചു പോയില്ലേ
സത്യവും ധര്‍മ്മവും പാടേ ക്ഷയിച്ചു പോയ്
സച്ചിതാനന്ദ സ്വരൂപ പാഹിമാം പാഹിമാം

പണ്യന്‍കുയ്യി said...

ഇത്രയും വലിയ വിഷയം നന്നായി കൈകാര്യം ചെയ്തിരിക്കുന്നു

SUJEESH NELLIKATTIL said...

good,nice job was u doing.
ചിന്തയില്‍ എങ്ങനെ രജിസ്റ്റര്‍ ചെയ്യാം?

പാറുക്കുട്ടി said...

അഭിപ്രായം പറഞ്ഞ എല്ലാവർക്കും നന്ദി.

സുജീഷ് നെല്ലിക്കാട്ടിൽ : Mr. Paul M.K ക്ക് ഒരു മെയിൽ അയയ്ക്കൂ. paul@chintha.com എന്ന അഡ്രസ്സിലേയ്ക്ക്.

http://howtostartamalayalamblog.blogspot.com/
http://bloghelpline.blogspot.com/2009/01/blog-post_22.html
ഈ site -ഉം ഒന്ന് നോക്കൂ.

jasim said...

chemmanam chacko style.keep it up