Monday, December 15, 2008

ഞാനും ബ്ലോഗാന്‍ പോണേയ്...

യെന്തരക്കാ യിത്...........

യിവരെന്താരക്കാ യീ കാച്ചണത്? യിവര് പുലികള് തന്നെ കേട്ടാ. ഹെന്റമ്മോ. കൊറേ കാലായില്ല് നിങ്ങളീ ബ്ലോഗ് വായിക്കണ്. നിങ്ങക്കും തൊടങ്ങിക്കൂടെ വൊന്ന്?

നമുക്കൊന്നും പറ്റൂലപ്പീ... യെന്റപ്പീ ആ അഞ്ഞൂറാനേം മക്കളേം പോലെയാണ് ആ ആണ്‍പട. ആ കാപ്പിലാനും കൂട്ടരും വിശാലമനസ്കനും മന്‍സൂറിക്കയും ഒക്കേം പുലികളല്ല് പുപ്പുലികളല്ലേ. പെണ്‍പുലികളുമൊണ്ടപ്പീ.... ആ ഇഞ്ചിപ്പെണ്ണിനും വെളുത്ത ആടിനേം കൊണ്ട് നടക്കണ മേരിക്കുട്ടിക്കും കാന്താരിക്കുമൊക്കെ നൂറു നാക്കാണ്. അതുല്യേം ലക്ഷ്മീം സ്മിതേം സൂം കല്യാണിചേച്ചീം വല്യമ്മായീം ഒക്കെ പുലികള് തന്നെ... നിനക്ക് വേറൊരു കാരിയം അറിയ്യ്വോ? മനുഷന്മാരു മാത്രോല്ല കുട്ടിച്ചാത്തന്മാരും ആത്മാക്കളും ദൃശ്യനും തൊടങ്ങി സകല ഭൂതപ്രേതങ്ങളുമൊണ്ട്... ആല്‍ത്തറയുമൊണ്ട്..... പിന്നേയ്....... അവരുമാത്രോല്ല... ആ പകലുകിനാവുകാണുന്നവനും താന്തോന്നിയും വെറുതെ കൊളത്തില് കല്ലിടണവനും തൊടങ്ങി സകല കിടുപിടികളുമൊണ്ട്.. ഇവരുടെയിടയില്‍ നമ്മളെങ്ങനാ ബ്ളോഗണതപ്പീ?

യിതെന്തര് വര്‍ത്തമാനക്കാ പറയണത്? പുലികള്ക്ക് മാത്രം ജീവിച്ചാമതിയാ? എലികള്ക്കുംവ്വണ്ടേ മാളങ്ങള്? അവര് പുലിമട ഒണ്ടാക്കട്ട്.. നമുക്ക് എലിമാളമൊണ്ടാക്കാം... നിങ്ങള് ധയിരിയമായിറ്റ് തൊടങ്ങീം..

എന്നാശരി നീ പറഞ്ഞതല്ലേ പഴവങ്ങാടി ഗെണപതിയാണെ...... ആറ്റ്കാലമ്മച്ചിയാണെ ഞാനും ബ്ലോഗാമ്പോണ് കേട്ടാ... അമ്മച്ചിയാണെ സത്തിയം.

23 comments:

പാറുക്കുട്ടി said...

ഇതെന്റെ ബ്ലോഗ് ...
വെറുതെ ഒന്ന് ബ്ലോഗണമെന്ന് തോന്നി.
ഒപ്പം കൂടാമോ?

അങ്കിള്‍ said...

പാറുക്കുട്ടിക്ക് ഈ അമ്മാവന്റെ സ്വാഗതം. തിരൊന്തരംകാര്‍ക്ക് ഒരു കൂട്ടായ്മയുണ്ട്, അറിയ്യോ? ഇതാ ഇവിടെ നോക്ക്

ലതി said...

പാറുക്കുട്ടീ,
ആശംസകള്‍.

ശ്രീ said...

സ്വാഗതം.
കൊള്ളാമല്ലോ തുടക്കം.

കാപ്പിലാന്‍ said...

Welocome to Ootty :)
Glad to meet You :)

ഉപാസന || Upasana said...

:-)

ഗീത് said...

ചെല്ലാ പാറുക്കുട്ടീ, യീ ഞാനും ഒണ്ടിവടെ ഒരു തിരോന്തരത്തുകാരി...
യീ പുലിമടകളടെ എടേല് ജീവം പണയം വച്ച് ഒരു മാളത്തില് ഒതുങ്ങി പതുങ്ങി കയിയുന്ന്..
കണ്ടാ കണ്ടാ ദേണ്ടൊരു പുലി ഊട്ടീലേക്ക് ചെല്ലാന്‍ പറഞ്ഞേയ്ക്കണ്.....
പോവൂടല്ലേ ചെല്ലാ..
അവടെ ചെന്ന് മീറ്റേം ഗ്ലാടേം ഒന്നും മാണ്ടാ...
വേണോങ്കി അങ്കിളു വിളിച്ചിടത്തു പ്വായി നോക്കീം..

വികടശിരോമണി said...

വാങ്കോ പ്യാറൂ വാങ്കോ.(മലയാളിമാമൻ പ്രഭു സ്റ്റൈൽ)

പാറുക്കുട്ടി said...

അങ്കിൾ): എന്റെ ഈ കുഞ്ഞ് ബ്ലോഗ് കാണാനാദ്യം വന്ന അങ്കിളിന് പ്രത്യേക നന്ദി.

ലതി):നന്ദി, ലതിയുടെ ബ്ലോഗ് കണ്ടു. ഒത്തിരി ഇഷ്ടമായി.

ശ്രീ): നന്ദിയുണ്ട് കേട്ടോ

കാപ്പിലാൻ) :Glad to meet You here.

ഉപാസന): നന്ദി

ഗീത്): നിങ്ങള് യെലിയാണെന്നാര് പറഞ്ഞ്? ഞാനവിടെ വന്നിരുന്ന്.... യെന്റമ്മോ...കണ്ണുകള് തള്ളിപ്പോയ്.... നിങ്ങള് പുലിയാണക്കാ...പെൺപുലി..

യീ യെലിയെ കാണാൻ വന്നേന് നന്ദിയുണ്ടക്കാ.. പെരുത്ത് നന്ദി...

Bindhu Unny said...

പുതിയ പോസ്റ്റുകള്‍ പോരട്ടെ :-)

Rare Rose said...

പാറുക്കുട്ടീ..,ധൈര്യായിട്ടു തുടങ്ങൂന്നേയ്...നല്ല നല്ല പോസ്റ്റുകളൊക്കെയിട്ടു ഒരു തിരോന്തോരം പുലിക്കുട്ടിയാവണം ട്ടോ..:)

ഓ.ടോ:-
ഈ വേര്‍ഡ് വെരിഫിക്കേഷന്‍ ഒന്നു മാറ്റണെ..കമന്റാനുള്ള ബുദ്ധിമുട്ടൊഴിവാക്കാല്ലോ..

Tintu | തിന്റു said...

മടിച്ച്‌ നില്‍കാതെ കടന്ന് വരു....

പെണ്‍കൊടി said...

കൊള്ളാം... എന്തായാലും സ്വാഗതം അരുളുന്നു...

- എന്നു മറ്റൊരു എലി... അല്ല... സോറി.. പെണ്‍കൊടി..

Sureshkumar Punjhayil said...

Su Swagatham...!!!

മാണിക്യം said...

ചെല്ലക്കിളി യിതെന്തര് ?
ബ്ലൊഗുകള് തൊട്ങ്ങിയാ അറിഞ്ഞില്ലല്ലപ്പീ
യെന്തരായാല്ലും ഇനി യിവിടെ ഞെരിപ്പന്‍
കഥകള് വായിക്കാമല്ല് അല്ലീ ?
യെന്തരൊ വരട്ട്. വയിക്കാനിവിടെ യിരിക്കാന്‍ പോവയണെ..
ഗീതയക്കന്‍ പറഞ്ഞത് ക്യേട്ടല്ലൊ
ഓള്ളത് തന്നെ വ്വോ, കാപ്പിലാന്‍ അല്ലാ ഷാപ്പിലാനാണ്. തൂഷിച്ചോ ചെല്ലാ ..

ഏറനാടന്‍ said...

അപ്പികള്‌ ബുളോഗു തൊടങ്ങ്യാട്ട്. പ്യാറുക്കുട്ടി ചെല്ലക്കിളി പ്യേടിക്കാണ്ട് പ്വോണംന്ന്. പ്വോസ്റ്റുകള്‌ എന്തെരായാലും ഗമന്‍റ്റുകള്‌ കൊടന്ന് തര്വാന്‍ ആള്വോള്‌ വരുംന്ന്. വോ.. പ്വോട്ടെന്ന്!

ശ്രീഹരി::Sreehari said...

തകര്‍ക്കൂ.. തകര്‍ത്തടുക്കൂ...

ഹരീഷ് തൊടുപുഴ said...

പാറൂസിനെ ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നു...

kaithamullu : കൈതമുള്ള് said...

ധൈരായിട്ട് ഇങ്ങ്ട്ട് പോരേന്ന്...
ഹല്ല പിന്നെ!

പാറുക്കുട്ടി said...

വികടശിരോമണി, ബിന്ദു ഉണ്ണി) : നന്ദി.

rare rose) : നന്ദി റോസ്, വേർട് വെരി. മാറ്റി.

Tintu, പെൺകൊടി, Sureshkumar Punjhayil, ) : നന്ദി.

മാണിക്യം ചേച്ചീ ) അക്കാ അക്കൻ പറഞ്ഞതു പോലെ തന്നെ. യെന്തരായാലും അക്കൻ വന്നല്ലോ, പെരുത്ത് സന്തോഷം.

ഏറനാടൻ ) : അപ്പോ കൂടെ ഒണ്ടാവുമല്ല്. അതു മതി.

ശ്രീ ഹരി, ഹരീഷ് തൊടുപുഴ, കൈതമുള്ള് : പ്രോത്സാഹനത്തിന് വളരെ നന്ദി.

Lichu........ said...
This comment has been removed by the author.
Lichu........ said...

Parukkutty chechyyyyyy...........njanum blogan povanutto......chechy yude blog aanu njan kuthiyirunnu vayikkkunna first blog.....

ente lokam said...

അപ്പൊ ഇങ്ങന തുടക്കം അല്ലെ ?തിര്നതോരം കലക്കി.
ഞാന്‍ പിന്നെ പേടിച്ചില്ല.കണ്ണടച്ച് ഒരു ചാട്ടം ആയിരുന്നു.
പിന്നാ ഈ വകുപ്പിനെ എല്ലാം കേറി മുട്ടിയത്‌..ഇപ്പോഴാ
ശരിക്കും മുട്ട് ഇടിക്കുന്നത്‌..കൊള്ളാം..ഞാന്‍ ഒരു പൂച്ച
കുട്ടിയ കേട്ടോ..മെയ്‌ ഒന്നിന് തുടങ്ങിയതെ ഉള്ളൂ...