Saturday, December 20, 2008

ഇഷ്ടം

അമ്മതന്‍ ഗര്‍ഭപാത്രത്തില്‍ കഴിയവേ
കേട്ടൂ ഞാന്‍ ഹൃദയതാളത്തിന്‍ സംഗീതം
എന്നെ ഞാനാക്കിയൊരാ സംഗീതമെന്‍ കന്നിയിഷ്ടം.


പാരിതില്‍ ജാതയായെനിക്കന്ന്
കണ്ണുകള്‍ പൂട്ടിയുറങ്ങുവാനായ് പിന്നെയിഷ്ടം.

അമ്മിഞ്ഞപ്പാലിന്‍ മാധുര്യം നുണഞ്ഞപ്പോള്‍
കുഞ്ഞെനിക്കന്നതായ് ഏറെയിഷ്ടം.

മാറോട് ചേര്‍ത്തുപിടിച്ചമ്മ വാല്‍സല്യത്തിന്‍
പാല്‍ക്കടല്‍ കാട്ടീടവേ അമ്മയോടായെനിക്കേറ്റമിഷ്ടം
അന്നു തൊട്ടിന്നോളം ഏറെയിഷ്ടം.

കാതിലോമനപ്പേരു ചൊല്ലിക്കരുതലായ്
കാത്തുവളര്‍ത്തിയെന്നച്ഛനോടുമെനിക്കേറെയിഷ്ടം.

കുറുമ്പു കാട്ടി കൂടെക്കളിക്കുവാന്‍ പിന്നെപ്പിറന്ന
കൂടപ്പിറപ്പുകളോടും എനിക്കെന്നുമിഷ്ടം


സ്കൂളതിന്‍ പടികയറി ഞാന്‍ വളര്‍ന്നപ്പോള്‍
കളിക്കൂട്ടരോടുമെനിക്കിഷ്ടം.

കൗമാരത്തിന്‍ കൗതുകക്കാഴ്ചകളില്‍
കവിതയും പ്രകൃതിയും നിറമുള്ളസ്വപ്നങ്ങളുമെനിക്കേറെയിഷ്ടം.

വരണമാല്യവുമായ് എത്തിയയെന്‍ നാഥനെ

മരണം വരേയുമെനിക്കേറെയിഷ്ടം

ആത്മാവിലഗ്നിയായ് പടര്‍ന്നൊരായിഷ്ടം
ഇനിയുള്ള ജന്മങ്ങളിലുമെന്‍ നാഥനായ് കാണുവനേറെയിഷ്ടം.


കളിചിരിമാത്രമല്ലീജീവിതമെന്നു സത്യം
സഹനവും ത്യാഗവുംകൂടിയാണെന്നു കാട്ടി
മരുമകളല്ല നീ മകളെന്ന് ചൊല്ലിയ
സ്നേഹത്തിന്‍ പൊന്‍വിളക്കാം അമ്മയോടുമെനിക്കേറെയിഷ്ടം.


എന്നിലെ സ്ത്രീയെ പരിപൂര്‍ണ്ണയാക്കാന്‍
എന്നിലെ അമ്മയെ തൊട്ടുണര്‍ത്താന്‍
എനിക്കായ് ജഗദീശ്വരന്‍ തന്നയീസ്നേഹത്തിൻ
പൊന്നോമനകളെന്‍ ജീവന്റെ ജീവന്‍
അതുതന്നെയാണെനിക്കിന്നേറ്റമിഷ്ടം.

11 comments:

കാപ്പിലാന്‍ said...

parootti :)

ജെപി. said...

........അമ്മതന്‍ ഗര്‍ഭപാത്രത്തില്‍ കഴിയവേ
കേട്ടൂ ഞാന്‍ ഹൃദയതാളത്തിന്‍ സംഗീതം
എന്നെ ഞാനാക്കിയൊരാ സംഗീതമെന്‍ കന്നിയിഷ്ടം.
>>>>>> ഈ വരികള്‍ ഞാന്‍ പണ്ടെപ്പോഴോ കേട്ടപോലെ തോന്നുന്നു....
ഞാന്‍ മൂളി നോക്കി.....
രാത്രി സ്റ്റുഡിയോവില്‍ കയറി രാഗം ചേര്‍ത്ത്, ശ്രുതി മീട്ടി ഒന്നും കൂടി മൂളി നോക്കണം..
നന്നായാല്‍ ഓഡിയോ ഫയല്‍ അയച്ചു തരാം... അല്ലെങ്കില്‍ പാടി കേള്‍പ്പിക്കാം...

വിജയലക്ഷ്മി said...

ee kavithayaanenikkishttam....

welcome to the shadows of life said...

nandi chechi ,kavithakkum commentinum iniyum varumallo..........

Sureshkumar Punjhayil said...

Nannayirikkunnu. Ahsmsakal...!!!

ബിന്ദു കെ പി said...

ജെപിഅങ്കിളിന്റെ ബ്ലോഗിലൂടെയാണ് ഇവിടെയേത്തിയത്. കന്നിക്കവിത ഇഷ്ടപ്പെട്ടു കേട്ടോ. ആശംസകൾ..

SreeDeviNair said...

ആശംസകള്‍..

ചേച്ചി.

പാറുക്കുട്ടി said...

കാപ്പിലാൻ): നന്ദി

ജെ.പി: അങ്കിളേ അങ്കിളിന്റെ ബ്ലോഗിൽ വന്ന് അഭിപ്രായം അറിയിച്ചിട്ടുണ്ട്. നന്ദി.

വിജയലക്ഷ്മി): ആന്റീ, ഈ കമന്റാണെനിക്കിഷ്ടം.

welcome to the shadows of life): നന്ദി. തീർച്ചയായും വരാം.

Sureshkumar Punjhayil): നന്ദി.

ബിന്ദു കെ പി ): കവിത ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം.

ശ്രീ ദേവി ചേച്ചീ): നന്ദി.

വല്യമ്മായി said...

നന്നായിട്ടുണ്ട്,ഇനിയുമെഴുതുക

കാന്താരിക്കുട്ടി said...

ഈ ഇഷ്ടങ്ങളൊക്കെ എഴുതിയ ഈ പാറൂട്ടിയെ ആണെനിക്കിഷ്ടം ! നല്ല കവിത.

raadha said...

ഒരു പാടു തപ്പി നോക്കീട്ടോ അമ്മയെ പറ്റിയുള്ള ഇഷ്ടം അറിയാന്‍ ..ദ ഇപ്പൊ കണ്ടു..ഇവിടെ, ഈ പോസ്റ്റില്‍ ....