Saturday, December 27, 2008

വെജിറ്റേറിയന്‍ ഇറച്ചിക്കറി

കഴിഞ്ഞ ഞായറഴ്ച......

പതിവു പോലെ അല്‍പം സ്ലോ ആയാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഞായറാഴ്ചകളങ്ങനാണ്. പോരാത്തതിന് വീട്ടില്‍ ഞാനും മക്കളും മാത്രമേ അന്നുള്ളൂ.

നേരം ഒരു മണിയോടടുക്കുന്നു. ഉച്ചക്ക് ഒന്നും തയ്യാറായിട്ടില്ല. ചപ്പാത്തി (റൊട്ടിയെന്നാണ് ഞങ്ങള്‍ പറയാറ്) മതിയെന്ന് മൂത്തമകള്‍ക്ക് നിര്‍ബന്ധം. ഉത്തരേന്ത്യന്‍ ഭക്ഷണരീതിയാണ് അവള്‍ക്ക്ക്കിഷ്ടം. മൂന്ന് നേരവും റൊട്ടി കൊടുത്താലും സന്തോഷത്തോടെ കഴിച്ചുകൊള്ളും. ചോറ് കാണുമ്പോഴേ അവള്‍ക്ക് ദേഷ്യമാണ്. എനിക്ക് ഒരു നേരമെങ്കിലും ചോറുണ്ടില്ലെങ്കില്‍ ദേഷ്യം.

എന്നാല്‍പ്പിന്നെ അങ്ങനാട്ടെ എന്നു ഞാനും കരുതി. പണിയും ലാഭം. അല്ലെങ്കില്‍ തന്നെ ഡല്‍ഹിയിലെ ഈ കൊടുംതണുപ്പത്ത് റൊട്ടിതന്നാ നല്ലത്.

അപ്പോഴാണ് മൂക്കത്തടിച്ചു കയറുന്ന മണം. ഞങ്ങളുടെ ഫ്ളാറ്റിന്റെ താഴെ താമസിക്കുന്നത് ഓറീസ്സാക്കാരാണ്. അവരുടെ വീട്ടില്‍ നോണ്‍വെജ് ഉണ്ടാക്കുകയാണ്. ചെറുതായിട്ട് വിശപ്പും തുടങ്ങിയിട്ടുണ്ട്. എന്റെ മോള്‍ക്കാണേല്‍ കൊതിവന്നിട്ട് വയ്യ. അവളെപ്പോലെ കോഴി കൊതിച്ചി വേറെ കാണില്ല. ഒരു മുഴുവന്‍ കോഴിയെ കിട്ടിയാലും തീര്‍ത്തുകൊള്ളും. കഴിഞ്ഞജന്മം കുറുക്കനായിരുന്നോ എന്ന് ഞങ്ങള്‍ കളിയാക്കാറുണ്ട്.

മണ്ഡലകാലമായതിനാല്‍ 41 ദിവസം ശുദ്ധസസ്യാഹാരികളാണ്. അതുകൊണ്ട് കുറച്ച് ദിവസമായി അവള്‍ നോണ്‍വെജ് കഴിച്ചിട്ട്. കൊതിമൂത്ത് ഇരിക്കാനും വയ്യ. അങ്ങനെയാണ് എനിക്ക് വെജിറ്റേറിയന്‍ ഇറച്ചിക്കറി എന്ന ആശയം വര്‍ക്കൗട്ടായത്.

സോയാബീന്‍ ചംഗ്സ് മക്കളുടെ ഇഷ്ടവിഭവമാണ്. പിന്നൊന്നും ആലോചിച്ചില്ല. കുറച്ച് സോയാബീന്‍ ചംഗ്സും മഷ്റൂമും ചേര്‍ത്ത് ഇറച്ചി ഫ്രൈ ഉണ്ടാക്കുന്ന രീതിയില്‍ സൂപ്പര്‍ വെജിറ്റേറിയന്‍ ഇറച്ചി ഫ്രൈ മിനിട്ടുകള്‍ക്കകം റെഡി. സോയാസോസും അജിനോമോട്ടോയും ചേര്‍ത്ത് ഒരു ചൈനീസ് വേര്‍ഷന്‍ വേറേയും. കാര്യം കുശാല്‍. റൊട്ടിയും രണ്ടുതരം ഇറച്ചിഫ്റൈയുമായ് കുട്ടികള്‍ക്ക് ഖുശി. അവര്‍ ഖുശിയായ് കഴിക്കുന്നത് കണ്ടപ്പോള്‍ എനിക്കും ബഹുത് ഖുശി.

30 comments:

പാറുക്കുട്ടി said...

അല്പം തിരക്കുണ്ടായിരുന്നതിനാൽ പോസ്റ്റ് ചെയ്യാൻ താമസിച്ചു. മണ്ഡലകാലം കഴിഞ്ഞു. ഇനി നോൺ വെജ് പരീഷണങ്ങൾ തുടങ്ങാം.


എല്ലാവർക്കും പുതുവത്സരാശംസകൾ!

smitha adharsh said...

ഇവിടേം ഇതൊക്കെ തട്ടിക്കൂട്ടാറുണ്ട്....കുട്ടികളുടെ ഇഷ്ടം പ്രമാണിച്ചു "സ്വയം കൃതി" കറികള്‍ ഒരുപാടു രൂപപ്പെടാറുണ്ട്.

Happy New Year...

shajkumar said...

കുട്ടികളുടെ ഒരു യോഗം...

മുരളിക... said...

എന്തൊരു രസാണ് കൃഷ്ണേ ബ്ലോഗുകളുടെ പേരുകള്‍...

കാന്താരിക്കുട്ടി said...

ഹോ ! മനുഷ്യനെ കൊതിപ്പിക്കല്ലേ പാറുക്കുട്ടീ.. ആ വെജിറ്റബിൾ ചിക്കൻ കറീടെ റെസിപ്പി വിത് പടം ഒന്നിടാമായിരുന്നു.
പിന്നെ ഇതിനു മുന്നിൽ കമന്റിയവരുടെ പേരുകൾ മനസ്സിലാവണില്ല.വെള്ള നിറം ആയതിനാൽ..പേരെന്തായാലെന്താ ? കമന്റ് കണ്ടാൽ പോരേ അല്ലേ ??

മാണിക്യം said...

ഇതെന്ത് ഇറച്ചിക്കറി! ..
പേരു‍കേട്ട് ഒടി വന്നു നോക്കിതാ ..
അതേതായാലും നന്നായി ..
കാന്താരി പറഞ്ഞാതു കേട്ടല്ലൊ ചിലപ്പോള്‍ അളമുട്ടുന്ന ദിവസങ്ങള്‍ ഉണ്ടേ അന്ന് പരീക്ഷിക്കാനാ ..റെസിപ്പീ പ്ലീസ്സ്!

poor-me/പാവം-ഞാന്‍ said...

Mothers are to be very careful.They should not give highly hormonised(sorry for wrong splng)chicken to young girl children.It will pollute young children physically and mentally.It will make them matured at their tender age!hope got the point and will convince the children.
Regards to my nieces
of
www.manjaly-halwa.blogspot.com
and
http://manjalyneeyam.blogspot.com

ലതി said...

ഞാന്‍ ഇടയ്ക്കൊക്കെ
ഈ വെജിറ്റബിള്‍ ഇറച്ചി വീട്ടില്‍ വയ്ക്കാറുണ്ട്.
വെജിറ്റേറിയനായ എനിയ്ക്കൊഴികെ മറ്റാര്‍ക്കും വല്യ താല്പര്യം ഇല്ല.എങ്കിലും മണ്ഡലകാലത്തൊക്കെ “ഇത് എങ്ങനെ ”എന്നു ചോദിച്ചാല്‍ “കുഴപ്പമില്ല” എന്ന് ഇന്നത്തെ കുട്ടികള്‍ പറയും.
ദൈവത്തിനു നന്ദി.

Pakku's Blog said...

ചേച്ചി,

മാസങ്ങളായി വീട്ടില്‍ നിന്നു വന്നിട്ട്, ഒരു നല്ല കറി കണ്ടിട്ടെന്നല്ല, മണം പോലും കിട്ടിയിട്ട് നാളുകളായി ചേച്ചി. അപ്പോഴാണ് ചേച്ചിയുടെ ഒരു പാചകവര്‍ത്തമാനം...... അറിയാതെ ഞാന്‍ എന്റെ കീ ബോര്‍ഡ് തൊട്ടു നാവില്‍ വച്ചു പോയി. ആരൊക്കെയോ ഉപയോഗിക്കുന്ന കീ ബോര്‍ഡിന്റെ രസം കൊണ്ടാവാം രണ്ടു ദിവസം ജോലിക്ക് തന്നെ പോകാന്‍ കഴിഞ്ഞില്ല കേട്ടോ. ഏതായാലും തുടര്‍ന്നോളൂ ചേച്ചി, നിര്‍ത്തിയെക്കല്ലേ .....

ajeesh dasan said...

paarukkuttyyyy....
thangalkkum thaangalude priyappetta bloginum ente hridayam niranja puthuvalsara aashamsakal

മഴക്കിളി said...

മഴക്കിളിയുടെ ആശംസകള്‍...

ഗീത് said...

പാറുക്കുട്ട്യേയ്, ഇങ്ങനെ മനിസ്സമ്മാരെ കൊതിപ്പിക്കാതെ ആ കുറിപ്പടി കൂടി ഒന്നു ഇടൂന്നേ..
ഞാനും വെജാ. അതോണ്ട് ഇതൊക്കെ കിട്ടിയാല്‍ ഉപകാരം.

പിന്നെ, ആ poor me പറഞ്ഞതൂടെ ഒന്നു പരിഗണയിലെടുത്തോണേ....
എന്തും അധികമായാല്‍ വിഷം എന്നല്ലേ. മോളെ പറഞ്ഞു മനസ്സിലാക്കണം.

പാറുക്കുട്ടി said...

സ്മിത ആദർശ്): ആദ്യ കമന്റിന് നന്ദി. “സ്വയം കൃതി" കുറച്ച് എനിക്കും അയച്ചു തരണേ.

shajkumar , മുരളിക): നന്ദി.

കാന്താരിക്കുട്ടി , മാണിക്യം ചേച്ചീ ): പണ്ടേ പറഞ്ഞതാ ഞാനൊരു പാവം എലിയാണെന്ന്.
ങ് ഹും. റെസിപ്പി വിത് പടം. ഈ എലി മാളത്തില് , ഉവ്വേ...

മാണിക്യം ചേച്ചീടെ റസിപ്പികള് കണ്ടിട്ടൊണ്ടേയ്.
അതു പോലൊന്നും എനിക്ക് പറ്റത്തില്ലേന്റെ ചേച്ചിയെ, പാവം ജീവിച്ച് പോട്ട്.

poor-me/പാവം-ഞാന്‍ ): Thanks for the visit. I agree with your comment. I'm also very concious about it. Thanks again.

ലതി): നന്ദി. എന്റെ കുട്ടികൾ 10-ഉം 4-ഉം വയസ്സുകാരാണ്. അതുകോണ്ട്‌ അവരെ പറ്റിക്കാൻ എളുപ്പമാണ്. പിന്നെ അവർക്ക് സോയാബീൻ ചംഗ്സും മഷ്രൂമും വളരെയിഷ്ടവുമാണ്.

പക്കൂ): അഭിപ്രായത്തിന് നന്ദി.


ajeesh dasan, മഴക്കിളി) :
നന്ദി. ആശംസകൾ!

ഗീതേച്ചീ ): ശരിയാ. അധികമായാൽ അമൃതും വിഷം. പിന്നെ, ആ poor me പറഞ്ഞതു മുൻപേ പരിഗണയിലെടുത്തിട്ടുണ്ട്. ഇഷ്ടമാണെന്ന് വച്ച് ഒത്തിരിയൊന്നും കൊടുക്കാറില്ല.

കാന്താരിക്കുട്ടി, മാണീക്യം ചേച്ചീ,ഗീതേച്ചീ): റസിപ്പിയായിട്ടൊന്നും എഴുതാൻ അറിയില്ല കേട്ടോ. അളവുകൾ മനോധർമ്മം അനുസരിച്ച് ചേർക്കുക.

നന്നായി തിളപ്പിച്ച വെള്ളത്തിലേക്ക് സോയാബീൻ ചംഗ്സ് ഇട്ട് അടച്ചുവയ്ക്കണം. പത്തു മിനിട്ട് കഴിഞ്ഞ് (നല്ല സ്പോഞ്ച് പോലെ ആയിട്ടുണ്ടാവും) നന്നായി പിഴിഞ്ഞ് വയ്ക്കുക. മുറിച്ചോ മുറിക്കാതേയൊ ഉപയോഗിക്കാം.

ചീനച്ചട്ടിയിൽ എണ്ണ ചൂടാകുമ്പോൾ യഥാക്രമം സവാള, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് , റ്റുമാറ്റോ, പച്ചമുളക് എന്നിവ ചേർത്ത് നന്നായി വഴറ്റുക. പിന്നീട് മഞ്ഞൾപ്പൊടി, മുളക് പൊടി, മല്ലിപ്പൊടി, ഗരം മസാല, ഉപ്പ് എന്നിവ ചേർത്ത് നന്നായി വഴറ്റുക. ചിക്കൺ മസാല ചേർത്താലും മതി. ഇതിലേക്ക് നേരത്തെ കുതിർത്ത് വച്ചിട്ടുള്ള സോയാബീൻ ചംഗ്സും അരിഞ്ഞു വച്ച മഷ്രൂമും അല്പം ഉപ്പും ചേർത്ത് നന്നായി വഴറ്റണം.
വെന്തു കഴിയുമ്പോൾ രണ്ട് സ്പൂൺ സോയാസോസ്, അല്പം അജിനോമോട്ടോ എന്നിവ ചേർക്കുക. പട്ട, ഏലയ്ക്ക, പെരുംജീരകം, എന്നിവ ചെറുതായി പൊട്ടിച്ചിടുക. മല്ലിയില അരിഞ്ഞതും ചേർത്ത് വാങ്ങാം.

ഇതാണെന്റെ സ്റ്റൈൽ. തെറ്റ് കുറ്റങ്ങൾ പോറുക്കുക.

...പകല്‍കിനാവന്‍...daYdreamEr... said...

പാറുകുട്ടിക്ക് പുതുവത്സരാശംസകള്‍..

നരിക്കുന്നൻ said...

ഇതൊരുമാതിരി ആക്കലായല്ലോ ന്റെ ചേച്ച്യേയ്.

ഞാനാ റെസിപ്പി ഉണ്ടാകുംന്ന് കരുതി ഇരിക്കായിരുന്നു. നിങ്ങളിങ്ങനത്തെ പുതിയ പരീക്ഷണങ്ങൾ നടത്തുമ്പോൾ ഞങ്ങൾക്ക് കൂടി ഒന്ന് പറഞ്ഞ് തന്നാലെന്താ...?

പുതുവത്സരാശംസകൾ!

കാപ്പിലാന്‍ said...

കൊള്ളാം .
അതേ. ഇപ്പൊ ബന്നത് ,ആശ്രമത്തില്‍ നാടകം കളിക്കുന്നു .അതില്‍ ക്ഷണിക്കാനാണ് .പാറുക്കുട്ടിക്കു തക്ക ഒരു വേഷം കൊടുക്കണമെന്ന് ഷാപ്പന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞിരിക്കുന്നു .വേഗം വന്ന് ഹാജര്‍ വെയ്ക്കുക .

the man to walk with said...

chungs eneyum oru pareekshana vasthuvaanu..
prathekichu ruchiyonnum vasthuvinillathathinaal ella pareekshanavum inangum..
best wishes

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

എനിക്കും ബഹുത്ത് ഖുഷി!പാറുക്കുട്ടിക്കും കുടുംബത്തിനും എന്റെ പുതു വത്സരാശംസകള്‍.

Sureshkumar Punjhayil said...

Good one. Best wishes...!!!

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

പാവക്കാ കൊണ്ട് മീന്‍ കറിയുടെ അതേ സ്വാദില്‍ കറിയുണ്ടാക്കാറുണ്ട്, അമ്മ.

പുതു വത്സരാശംസകള്‍.

anamika said...

chechi,...

ee idea njaanum pand pareekshichu nokkeettund.. but athraykkangu sheriyaayilla.....

Happy New Year :)

poor-me/പാവം-ഞാന്‍ said...

Happy new year
regards http:manjalyneeyam.blogspot.com

ശ്രദ്ധേയന്‍ said...

പാറുക്കുട്ടി-യുടെ തട്ടിക്കൂട്ട് മസാല ഉപയോഗിച്ചുള്ള പാചകത്തെക്കാള്‍ എനിക്ക് ഹൃദ്യമായി തോന്നിയത് "....കുട്ടികള്‍ക്ക് ഖുശി. അവര്‍ ഖുശിയായ് കഴിക്കുന്നത് കണ്ടപ്പോള്‍ എനിക്കും ബഹുത് ഖുശി." എന്ന ഹൃദയ വികാരമാണ്. അമ്മയെന്ന അമൂല്യ സൃഷ്ടിക്കല്ലാതെ ഇങ്ങനെ ആഹ്ലാദിക്കുവാന്‍ കഴിയില്ല; ഉറപ്പ്.

വീട്ടില്‍ വല്ലതും സ്പെഷ്യല്‍ ആയി ഉണ്ടാക്കി കഴിക്കുമ്പോള്‍, ദൈവ നാമത്തോടൊപ്പം എന്‍റെ പെരുച്ചരിക്കുന്ന, വാപ്പ കാണാതെ കണ്ണ് തുടക്കുന്ന എന്‍റെ ഉമ്മയെ ഒന്നു കൂടി ഓര്‍മ്മിപ്പിച്ചു ഈ പോസ്റ്റ്. ഇന്നു ഈ മരുഭൂമിയില്‍ നിന്നും ഉമ്മയ്ക്കുള്ള കോളിന്റെ ഡഡിക്കെഷന്‍ പാറുക്കുട്ടിക്ക്...!!

പാറുക്കുട്ടി said...

പകല്‍കിനാവന്‍...daYdreamEr... ): തിരിച്ചും പുതുവത്സരശംസകൾ!

നരിക്കുന്നൻ): റെസിപ്പി കമന്റിലുണ്ട്. വന്നതിന് നന്ദി.

കാപ്പിലാൻ): നന്ദി.

the man to walk with ): best wishes

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ , Sureshkumar Punjhayil
രാമചന്ദ്രന്‍ വെട്ടിക്കാട്ട്, അനാമിക,
poor-me/പാവം-ഞാന്‍ ):

നന്ദി. എല്ലാവർക്കും പുതുവത്സരാശംസകൾ!

ശ്രദ്ധേയൻ): നന്ദി, അതെ അമ്മയോളം മഹത്തരമായത് ഒന്നുമില്ല. ഞാനും എന്റെ അമ്മയെ നമിക്കുന്നു. താങ്കൾക്കും താങ്കളുടെ അമ്മയ്ക്കും എന്റെ പുതുവത്സരാശംസകൾ!

പാവത്താൻ said...

എന്റെ മകൾക്ക്‌ 8 വയസ്സ്‌. അവളും കഴിഞ്ഞ ജന്മം കുറുക്കനായിരുന്നു.ഇത്തവണ 41 ദിവസം വൃതമെടുത്ത്‌ ശബരിമലയ്ക്കു പോയി.ആദ്യമൊക്കെ വലിയ സന്തോഷത്തിലും ഗമയിലുമായിരുന്നു അവൾ.കുറച്ചു നാൾ നോൺ വെജ്‌ കഴിക്കാതിരുന്നപ്പോൾ അവളുടെ വിധം മാറി പിന്നെ ഈ സംഭവങ്ങളെല്ലാം ഞങ്ങളുടെ വീട്ടിലും ഒരു വത്യാസവുമില്ലാതെ അരങ്ങേറി.എന്റെ ഭാര്യ പറയുന്നത്‌ ഇതു ഞാൻ എഴുതിയതാണെന്നാണ്‌.എന്താ ചെയ്യുക???

ശ്രീ said...

വെജിറ്റബിള്‍ ചിക്കന്‍ കറി കഴിയ്ക്കാനാണ് വന്നത്... ഉണ്ടാക്കുന്ന വിധം കൂടി കിട്ടിയതുനാല്‍ ഞാനും ഹാപ്പി.

:)

പിരിക്കുട്ടി said...

helo paarukkutty...
njaan aadyamaayaa ee blogil...
nalla ammakkutty aanallo?

ശിവകാമി said...

പാറുക്കുട്ടീ.. ആദ്യം എന്‍റെ ബ്ലോഗ് വിസിറ്റ് ചെയ്തതിനു നന്ദി പറയട്ടെ.. അതുകൊണ്ട് ഇവിടേം വരാന്‍ സാധിച്ചു. ലളിതമായ അവതരണം വീണ്ടും വരാന്‍ പ്രേരിപ്പിക്കുന്നു. നന്ദി.

സസ്നേഹം
ശിവകാമി

കുമാരന്‍ said...

നല്ല പുന്നാര അമ്മ.

പാറുക്കുട്ടി said...

പാവത്താൻ, ശ്രീ, പിരിക്കുട്ടി, ശിവകാമി, കുമാരൻ): എല്ലാവർക്കും നന്ദി.