Thursday, March 26, 2009

മനസ്സ്

മനസ്സ് ഒരു പിടികിട്ടാപ്പുള്ളിയണെന്ന് ചിലപ്പോള്‍ തോന്നും. ഒരേ സമയം ദിവസ്വപനത്തിന്റെ ചിറകിലേറ്റി നടത്തുകയും ഭീകരസ്വപ്നങ്ങളാല്‍ പേടിപ്പെടുത്തുകയും ചെയ്യുന്ന വിരുതന്‍.

മനസ്സ് നമുക്ക് സ്വന്തമെങ്കിലും നമ്മുടെ കൈയില്‍ അതിന്റെ കടിഞ്ഞാണ്‍ പലപ്പോഴും ഉണ്ടാവാറില്ല. എവിടെയെല്ലാമാണ് അത് നമ്മെ കൊണ്ടെത്തിക്കുന്നത്.

ശരവേഗത്തിലല്ല, പ്രകാശവേഗത്തിലാണ് ഈ മനസ്സെന്ന വിരുതന്റെ സഞ്ചാരം. പ്രവാസ ജീവിതത്തിന്റെ യാന്ത്രികതയില്‍ നിന്നും എത്ര വേഗം നാടിന്റെ സൗന്ദര്യത്തിലേക്ക് എത്തിക്കുന്നു. എത്ര വേഗം ബന്ധുമിത്രാതികളുടെ അരികത്തെത്തിക്കുന്നു.


ഓര്‍ത്താല്‍ എന്തൊരല്‍ഭുതം! ഭാവിയുടെ ആകുലതകളില്‍ നൊമ്പരപ്പെടുന്ന മനസ്സ് എത്ര പെട്ടെന്ന് കുട്ടിക്കാലത്തിന്റെ കുസൃതികളിലേക്ക് ഊളിയിടുന്നു. ശരീരമൊന്നനക്കാന്‍ പോലുമാവതെ മരണാസന്നയായി കിടക്കുന്ന മുത്തശ്ശിമനസ്സ് എത്ര പെട്ടെന്നാണ് ഗള്‍ഫിലുള്ള ചെറുമകന്റെ അടുത്തേയ്ക്ക് പറന്നെത്തുന്നത്.

ഒരേ സമയം ഒരു കാര്യത്തിന്റെ ശരിയും തെറ്റും കാണുന്നതും മനസ്സ്.

മനസ്സ് പോകുന്നിടത്തൊക്കെ ശരീരത്തിനും പോകാന്‍ കഴിഞ്ഞിരുന്നെങ്കില്‍! ഹായ്! എന്തു രസമായിരിക്കും. എന്നാല്‍ ഞാനിപ്പോള്‍ത്തന്നെ നാട്ടിലേക്ക് ഓടിപ്പോയേനെ. ആറ്റിലൊന്ന് കുളിച്ച് കുടുംബക്ഷേത്രത്തില്‍ തൊഴുത്, ബന്ധുക്കളേയും കൂട്ടുകാരേയുമൊക്കെ കണ്ട് അമ്മ ഉണ്ടാക്കുന്ന ആഹാരവും കഴിച്ച് വരാമായിരുന്നു.

എന്റെ മനസ്സിന്റെ ഒരു കാര്യമേ. ഇതിനൊരു കടിഞ്ഞാണിട്ടേ പറ്റൂ. ഇങ്ങനൊക്കെ എന്തിനാ ഈ ബ്ളോഗില്‍ എഴുതുന്നതെന്നു നിങ്ങളുടെ മനസ്സ് ചോദിക്കുമായിരിക്കും. അല്ല, അതു പിന്നെ എന്റെ ബ്ളോഗിലല്ലാതെ മറ്റാരുടെയെങ്കിലും ബ്ളൊഗിലെഴുതാന്‍ പറ്റുമോ എന്ന മറുചോദ്യം ചോദിക്കുന്നതും എന്റെ മനസ്സ്. ഈ മനസ്സിനെക്കൊണ്ട് ഞാന്‍ തോറ്റു.

ഹോ! ഇത്രയും പറഞ്ഞുകഴിഞ്ഞപ്പോള്‍ എന്റെ മനസ്സിനെന്തൊരാശ്വാസം. ഇനി ഞാന്‍ ചിന്ത.കോമില്‍ പോയി അവിടെയുള്ള ബ്ളോഗു മനസ്സുകള്‍ എന്തു പറയുന്നുവെന്ന് തിരക്കിയിട്ട് വരാം.

25 comments:

ശ്രീ said...

മന്‍സ്സിന്റെ ചില യാത്രകള്‍, അല്ലേ? :)

വല്യമ്മായി said...

നല്ല ചിന്തകള്‍

പകല്‍കിനാവന്‍ | daYdreaMer said...

ദേ മനസ്സ് അനന്തപുരി വരെ ഓടി.. ഒറ്റ നിമിഷം കൊണ്ട്... !!
:)

വരവൂരാൻ said...

മനസ്സിനെ കുറിച്ച്‌ മനസ്സറിയാതെ, എല്ലാം മനസ്സിലായി

Typist | എഴുത്തുകാരി said...

എന്നാലും വല്ലാത്തൊരു മനസ്സു തന്നെ.

Mr. X said...

mind it...!

ഞാന്‍ ആചാര്യന്‍ said...

പ്രിയരെ, നിങ്ങളുടെ അടിയന്തിര ശ്രദ്ധക്ക്..ദയവായി ഇവിടെ ക്ലിക്കുക

smitha adharsh said...

അതെ..മനസ്സെപ്പോഴും പിടി തരാതെ പാറിക്കളിക്കുന്ന ഒരു പറവ!!!
ഇതേ ചിന്തകള്‍ ഇടയ്ക്കെന്കിലും എനിക്കും തോന്നിയിട്ടുണ്ട്.

അരുണ്‍ കരിമുട്ടം said...

"മനസ്സ് പോകുന്നിടത്തൊക്കെ ശരീരത്തിനും പോകാന്‍ കഴിഞ്ഞിരുന്നെങ്കില്‍! ഹായ്!"
അടിപൊളി ചിന്ത!!!
ഒരു പോസ്റ്റിനുള്ള സ്കോപ്പ് കിട്ടി.:)
നന്ദി

The Eye said...

Remember an old Film song...

"Manasu oru maanthrika koodu...
maayakal than kali veedu...
oru nimisham pala moham...."

Baaki marannu poyi....

പാറുക്കുട്ടി said...

എന്റെ മനസ്സ് കണ്ടവർക്കൊക്കെ നന്ദി.

Kunjipenne - കുഞ്ഞിപെണ്ണ് said...

ഈ പ്രപഞ്ചം ഉള്ളതു തന്നെ ഞാനുള്ളതു കൊണ്ടാണ്‌.( എന്നെ സംബന്ധിച്ചു മാത്രം)

അരങ്ങ്‌ said...

എത്ര വ്യാഖ്യാനിച്ചാലും ഒരിടത്തും എത്താത്ത സമസ്യ തന്നെയാണ്‌ മനസ്സ്‌. ചിലപ്പോള്‍ സ്വന്തം മനസ്സിന്റെ അധീശത്വം പോലും നഷ്ടമായി പോകുന്ന ദരിദ്ര രാജാവായി നാം മാറുന്നു. ഒരു കോപ്പ മദ്യം കൊണ്ടു പോലും പിടിച്ചെടുക്കാന്‍ കഴിയാത്ത ഒരു കൊച്ചു രാജ്യമായതവശേഷിക്കുന്നു. നല്ല നിരീക്ഷണങ്ങള്‍...

മുസാഫിര്‍ said...

മനസ്സൊരു മാന്ത്രികക്കുതിരയായ് പായുന്നു..
എന്ന പാട്ട് ഓര്‍മ്മ വരുന്നു.

പാവപ്പെട്ടവൻ said...

നല്ല ആശയം പുതിയ ചിന്തകള്‍ മനോഹരമായ എഴുത്ത്
അഭിനന്ദനങ്ങള്‍

ഹരീഷ് തൊടുപുഴ said...

മനസ്സ് പോകുന്നോടത്തൊക്കെ ശരീരത്തിനും പോകാന്‍ കഴിഞ്ഞാല്‍...

ഹോ!! ഓര്‍ക്കുമ്പതന്നെ ഒരു കുളിര് കോരിയിടുന്നു..

പിന്നെ, അടി കുറേ മേടിച്ചുകിട്ടാനും ചാന്‍സുണ്ടട്ടോ!!!

പണ്യന്‍കുയ്യി said...

ഇത് വെറും ലോക്കല്‍ മനസ്സ് നല്ല ഒരു (ജപ്പാന്‍) മനസ്സ് വാങ്ങിക്കൂടെ...?

പാറുക്കുട്ടി said...

കുഞ്ഞിപ്പെണ്ണ്: എന്നെ സംബന്ധിച്ചും അങ്ങനെതന്നെ.

അരങ്ങ്, മുസാഫിർ, പാവപ്പെട്ടവൻ, പണ്യൻ കുയ്യി : അഭിപ്രായത്തിന് നന്ദി.

ഹരീഷ് തൊടുപുഴ : നന്ദി. പിന്നല്ലേ, മനസ്സ് പോകുന്നിടത്തൊക്കെ ശരീരത്തിനും പോകാൻ കഴിഞ്ഞാൽ ചിലപ്പോൾ അടിയും കിട്ടിയെന്നിരിക്കും.

Anil cheleri kumaran said...

'''ഒരേ സമയം ഒരു കാര്യത്തിന്റെ ശരിയും തെറ്റും കാണുന്നതും മനസ്സ്.'''
അതൊരു വല്ലാത്ത പ്രശ്നമാണു.

Patchikutty said...

നല്ല വഴി തന്നെയാണല്ലോ മനസ്സ് പോയത്... ഒരു കുഴപ്പവും ഇല്ലന്നെ.

കാദംബരി said...

ഈ “മാനസിക പ്രശ്നം “ നന്നായിട്ടുണ്ട്.പ്രകാശത്തേക്കാള്‍ വേഗതയുള്ള മനസ്സ്

raadha said...

നമ്മുടെ മനസ്സ് നമുക്ക് തന്നെ അപരിചിതമാകാതെ സൂക്ഷിക്കണം. എങ്കില്‍ പിന്നെ മനസ്സ് എവിടേക്ക് വെനെങ്ങിലും പൊയ്ക്കോട്ടേ. :)

Lichu........ said...
This comment has been removed by the author.
Lichu........ said...

Manassinekkurich vayichappol manass ariyathe engo poyi......athe njanippol Parukkuttiyude aduthanu......nannayittundtto

Devi said...

parukutti....kollaam ketto