Wednesday, September 1, 2010

ഇടവേളയ്ക്ക് ശേഷം

ചെറിയ ഇടവേള പറഞ്ഞ് പിരിഞ്ഞിട്ട് അല്‍പം വലിയൊരു ഇടവേളയായിപ്പോയി. നാട്ടിലെത്തി പല കാര്യങ്ങളും ശരിയാക്കാനുണ്ടായിരുന്നു. കുട്ടികളുടെ സ്കൂള്‍ അഡ്മിഷന്‍, വീട്, ജോലി തുടങ്ങി ഒട്ടനവധി കാര്യങ്ങള്‍. വിചാരിച്ചപോലെ അത്ര ഈസിയായിരുന്നില്ല ഒന്നും.

ഇപ്പോഴെല്ലാമൊന്ന് സെറ്റിലായി വരുന്നു.

ആദ്യമൊക്കെ കുട്ടികള്‍ക്ക് നാടൊരു കൗതുകവും സന്തോഷവുമൊക്കെയായിരുന്നു. എന്നാല്‍ ഇനി എന്നാണു ഡല്‍ഹിക്ക് മടങ്ങുന്നതെന്നാണു ഇപ്പോഴത്തെ ചോദ്യം. മറുനാട്ടിലിരുന്ന് നമ്മുടെ നാട്ടിലെത്താന്‍ മനസ്സ് കൊതിക്കുന്നതുപോലെയാണു ഇപ്പോള്‍ അവര്‍ നാട്ടിലിരുന്ന് ഡല്‍ഹിക്ക് പോകാന്‍ കൊതിക്കുന്നത്. അവരുടെ സ്കൂളും കൂട്ടുകാരേയും ഉത്തരേന്ത്യന്‍ വിഭവങ്ങളുമെല്ലാം അവര്‍ വളരെ മിസ്സ് ചെയ്യുന്നു.

എങ്കിലും ഇപ്പോഴൊരു സന്തോഷമുണ്ട്. നാട്ടില്‍ ഞങ്ങളൊരു വീട് വയ്ക്കാന്‍ പോകുന്നു. പണി തുടങ്ങിക്കഴിഞ്ഞു. ഇനിയിപ്പോള്‍ വീട് പണിയുടെ തിരക്കുകളായി. ദീര്‍ഘകാലത്തെ ഞങ്ങളുടെ ഒരു സ്വപ്നമാണു നാട്ടിലൊരു പുതിയ വീട്. അതിന്റെ സന്തോഷത്തിലാണു കുട്ടികളും.

ഇടയ്ക്കിടക്ക് പോസ്റ്റുകളിടാന്‍ പറ്റിയില്ലെങ്കിലും ബ്ളോഗുകളെല്ലാം വായിക്കാന്‍ സമയം കണ്ടെത്തണം. പല ബ്ളോഗു വിശേഷങ്ങളും അറിയാതെ പോയി.

ഇനി സ്ഥിരമായി ഞാനും ഉണ്ടാവും ഈ ബ്ളോലോകത്ത്.

10 comments:

പാറുക്കുട്ടി said...

ബ്ളോഗു ലോകത്തില്‍ ഇനി ഞാനും

Typist | എഴുത്തുകാരി said...

ഇടവേളക്കു ശേഷം വരുന്ന പാറുക്കുട്ടിക്കു സ്വാഗതം. ഇനിയും ഒരു ഇടവേള ഉണ്ടാവാതെ നോക്കണേ:)

keraladasanunni said...

സ്വാഗതം.
Palakkattettan.

Jishad Cronic said...

പാറുക്കുട്ടിക്കു സ്വാഗതം.

ശ്രീ said...

തിരിച്ചു വരവിനു സ്വാഗതം, ചേച്ചീ

:)

Unknown said...

സ്വാഗതം ചേച്ചീ...!!!

Gopakumar V S (ഗോപന്‍ ) said...

സ്വാഗതം...

പാറുക്കുട്ടി said...

എല്ലാവര്‍ക്കും നന്ദി

Manoraj said...

തിരിച്ചു വരവില്‍ സ്വാഗതം

Unknown said...

പാറുക്കുട്ടിയെ വായിക്കാന്‍ ഇനി ഞാനും. ബ്ലോഗില്‍ എല്‍ കെ ജി യില്‍ അടുത്ത് ചേര്‍ന്നതെയുള്ളു.